വീണ്ടും മങ്കാദിങ്, നൂര്‍ അലിയെ പിന്നില്‍ നിന്ന് വീഴ്ത്തി ദവ്‌ലത് സദ്രാന്‍

ദവ്‌ലത് ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ നൂര്‍ ക്രീസ് ലൈനില്‍ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു
വീണ്ടും മങ്കാദിങ്, നൂര്‍ അലിയെ പിന്നില്‍ നിന്ന് വീഴ്ത്തി ദവ്‌ലത് സദ്രാന്‍

ക്രിക്കറ്റില്‍ വീണ്ടും മങ്കാദിങ്. അഫ്ഗാനിസ്ഥാനിലെ ഷ്പാഗീസ ക്രിക്കറ്റ് ലീഗിലാണ് മങ്കാദിങ്ങിലൂടെ വിക്കറ്റ് വീഴ്ത്തിയത്. നൂര്‍ അലിയെയാണ് ബൗളറായ ദവ്‌ലത് സദ്രാന്‍ മങ്കാദിങ്ങിലൂടെ മടക്കിയത്. 

ദവ്‌ലത് ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ നൂര്‍ ക്രീസ് ലൈനില്‍ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു. കാബുല്‍ ഈഗിള്‍സിന് താരമാണ് നൂര്‍ അലി. മിസ് എയ്‌നിക് നൈറ്റ്‌സിന് വേണ്ടിയാണ് ദവ്‌ലത് കളിക്കുന്നത്. 

42 പന്തില്‍ നിന്ന് 62 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് ദവ്‌ലത് പുറത്തായത്. മിസ് എയ്‌നിക്കിന്റെ അപ്പീല്‍ അമ്പയര്‍ തേര്‍ഡ് അമ്പയര്‍ക്ക് കൈമാറി. റിപ്ലേ നിരീക്ഷിച്ച അമ്പയര്‍ ഔട്ട് വിധിച്ചു. നൂര്‍ അലിയെ നിര്‍ണായക ഘട്ടത്തില്‍ നഷ്ടമായെങ്കിലും 164 റണ്‍സ് വിജയ ലക്ഷ്യം 19 ഓവറില്‍ കാബുള്‍ ഈഗിള്‍സ് മറികടന്നു. 

അശ്വിനും റിക്കി പോണ്ടിങ്ങും ചേര്‍ന്ന് മങ്കാദിങ് വീണ്ടും ചര്‍ച്ചയാക്കിയതിന് ഇടയിലാണ് കളിക്കളത്തില്‍ മങ്കാദിങ്ങിലൂടെ പുറത്താക്കല്‍ വരുന്നത്. മങ്കാദിങ് കളിയുടെ മാന്യതയ്ക്ക് എതിരാണെന്ന് ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് എത്തുന്ന അശ്വിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നായിരുന്നു പോണ്ടിങ്ങിന്റെ വാക്കുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com