ഗുരുതര ഹൃദ്രോഗം, അന്‍വറിനോട് പരിശീലനം നിര്‍ത്താന്‍ എഐഎഫ്എഫ്; അന്തിമ തീരുമാനം ഈ ആഴ്ച

ഏഷ്യന്‍ ഫുട്‌ബോള്‍ കമ്മിറ്റിക്ക് അയച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അന്തിമ ഫലം വരുന്നത് വരെ പരിശീലനം നിര്‍ത്താനാണ് അന്‍വര്‍ അലിയോട് നിര്‍ദേശിച്ചത്
ഗുരുതര ഹൃദ്രോഗം, അന്‍വറിനോട് പരിശീലനം നിര്‍ത്താന്‍ എഐഎഫ്എഫ്; അന്തിമ തീരുമാനം ഈ ആഴ്ച

ന്യൂഡല്‍ഹി: പ്രതിരോധത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അന്‍വര്‍ അലി പരിശീലനം നിര്‍ത്തി. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് അന്‍വറിന് കളിക്കളം വിടേണ്ടി വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്‍വറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് അയച്ചതിന് പിന്നാലെയാണ് പരിശീലനം നിര്‍ത്താന്‍ നിര്‍ദേശം വന്നത്. 

2017ല്‍ ഇന്ത്യ വേദിയായ അണ്ടര്‍ 17 ലോകകപ്പിലെ മികവോടെയാണ് അന്‍വര്‍ അലി ശ്രദ്ധ നേടിയത്. കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ അന്‍വര്‍ പരിശോധനക്ക് വിധേയമായിരുന്നു. പരിശോധനാ ഫലം ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മെഡിക്കല്‍ കമ്മറ്റിക്ക് കൈമാറി. 

ഏഷ്യന്‍ ഫുട്‌ബോള്‍ കമ്മിറ്റിക്ക് അയച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അന്തിമ ഫലം വരുന്നത് വരെ പരിശീലനം നിര്‍ത്താനാണ് അന്‍വര്‍ അലിയോട് നിര്‍ദേശിച്ചത്. ഈ ആഴ്ചയോടെ അന്‍വറിന്റെ ഫുട്‌ബോള്‍ ഭാവി സംബന്ധിച്ച് വ്യക്തത വരും. അന്‍വറിന് ഫുട്‌ബോള്‍ തുടര്‍ന്ന് കളിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലമാണ് വന്നിരിക്കുന്നതെന്നാണ് എഐഎഫ്എഫ് വൃത്തങ്ങള്‍ പറയുന്നത്. 

പരിശോധനാ ഫലം വന്നതോടെ മുംബൈ സിറ്റി എഫ്‌സിയുമായുള്ള കരാര്‍ അന്‍വറിന് നഷ്ടമാവുന്നു. ഫ്രാന്‍സിലേയും മുംബൈയിലേയും ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് പിന്നാലെയാണ് ഇത്. അന്‍വറിന്റെ മികവില്‍ തൃപ്തനായതോടെ സ്റ്റിമാക് താരത്തെ ദേശീയ ക്യാംപില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഫുട്‌ബോളില്‍ അന്‍വര്‍ തുടരുന്നത് അപകടമാണെന്ന് മൂന്ന് കാര്‍ഡിയോളജിസ്റ്റുകള്‍ വിലയിരുത്തിയതോടെ സാധ്യതകള്‍ അവസാനിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com