ഡ്രീം ഇലവനുമായി മെസൂട് ഓസീല്‍, മെസിക്ക് ഇടമില്ല; ആഴ്‌സണലിലെ സഹതാരങ്ങളേയും അവഗണിച്ചു 

സൂപ്പര്‍ താരം മെസിയെ ഒഴിവാക്കിയാണ് ഓസീല്‍ തന്റെ ഡ്രീം ഇലവനുമായി എത്തിയത്
ഡ്രീം ഇലവനുമായി മെസൂട് ഓസീല്‍, മെസിക്ക് ഇടമില്ല; ആഴ്‌സണലിലെ സഹതാരങ്ങളേയും അവഗണിച്ചു 

ലണ്ടന്‍: ആഴ്‌സണല്‍ താരം മെസൂട് ഓസീലിന്റെ ഡ്രീം ഇലവനാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയിലെ സംസാരം. സൂപ്പര്‍ താരം മെസിയെ ഒഴിവാക്കിയാണ് ഓസീല്‍ തന്റെ ഡ്രീം ഇലവനുമായി എത്തിയത്. 

ഓസീലിന്റെ ഇലവനില്‍ തന്റെ ടീമായ ആഴ്‌സണലില്‍ നിന്ന് ഉള്‍പ്പെട്ടത് ഒരു താരം മാത്രവും. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുമ്പോഴാണ് ഡ്രീം ഇലവനുമായി ഓസീല്‍ എത്തിയത്. ബെര്‍ണാബ്യുവില്‍ തനിക്കൊപ്പം കളിച്ച റയല്‍ താരങ്ങള്‍ക്കാണ് ഇലവനില്‍ ഓസീല്‍ മുന്‍തൂക്കം നല്‍കിയത്. 

11 പേരില്‍ എട്ടും റയല്‍ താരങ്ങള്‍. ജര്‍മന്‍ ടീമില്‍ ഏറെ നാളായി തനിക്കൊപ്പം കളിക്കുന്ന ജെറോം ബോതെങ്, ആഴ്‌സണല്‍ താരം സാന്റി കസോര്‍ലാ എന്നിവരാണ് റയല്‍ ടീമില്‍ ഉള്‍പ്പെടാത്ത രണ്ട് പേര്‍. ഇകര്‍ കസിയാസിനെയാണ് ഓസില്‍ ഗോള്‍കീപ്പറായി തെരഞ്ഞെടുത്തത്. 

പ്രതിരോധ നിരയില്‍ ബോതെങ്ങിനൊപ്പം ലാഹം, റാമോസ്, മാഴ്‌സെലോ എന്നിവര്‍. മധ്യനിരയില്‍ സാബി, കസൊര്‍ല സഖ്യവും, ഇവര്‍ക്ക് മുന്‍പില്‍ ക്രിസ്റ്റ്യാനോ, കക്ക, എയ്ഞ്ചല്‍ ഡി മരിയ എന്നിവരും, ബെന്‍സെമയാണ് ടോപ്പില്‍. 

നാല് സീസണാണ് ഓസീല്‍ ബെര്‍ണാബ്യുവില്‍ കളിച്ചത്. 2010 മുതല്‍ 2013 വരെ. ഓരോ വട്ടം വീതം ലാ ലീഗയിലും കോപ്പ ഡെല്‍ റേയിലും ഈ സമയം മുത്തമിട്ടു. സ്പാനിഷ് ക്യാപിറ്റലിലെ നല്ല ഓര്‍മയെ കുറിച്ച് ചോദ്യം എത്തിയപ്പോള്‍, ടീം എന്ന നിലയില്‍ ഒരുമിച്ച് നേടിയ കിരീടങ്ങള്‍ എന്നായിരുന്നു ഓസിലിന്റെ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com