വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കുന്നു? തിരിച്ചുവരവിന്റെ സൂചന നല്‍കി യുവരാജ് സിങ്

വിരമിക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തിരിച്ചു വരാന്‍ ഒരുങ്ങി ഇന്ത്യയുടെ ലോകകപ്പ് ഹീറോ
വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കുന്നു? തിരിച്ചുവരവിന്റെ സൂചന നല്‍കി യുവരാജ് സിങ്

മുംബൈ: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ തിരിച്ചു വരാന്‍ ഒരുങ്ങി ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്. പഞ്ചാബ് ടീമിലേക്ക് യുവി തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കാന്‍ യുവരാജ് സിങ് തയ്യാറായാല്‍ 
പഞ്ചാബിന് വേണ്ടി ഡൊമസ്റ്റിക് ട്വന്റി20 ടൂര്‍ണമെന്റുകളിലാവും യുവി കളിക്കുക. നിലവില്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും പഞ്ചാബ് ടീമിലെ യുവതാരങ്ങളോടൊത്ത് യുവി സമയം ചെലവിടുന്നുണ്ട്. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, അന്‍മോള്‍പ്രീത് സിങ് എന്നിവര്‍ക്ക് പിന്തുണയുമായി യുവരാജ് സിങ് നിരന്തരം ഒപ്പമുണ്ടായിരുന്നു. 

ഈ യുവ താരങ്ങള്‍ക്ക് മറ്റ് ചില കാര്യങ്ങള്‍ കൂടി മനസിലാക്കി കൊടുക്കുന്നതിനായി ഞാന്‍ നെറ്റ്‌സിലേക്ക് എത്തേണ്ടതുണ്ട്. ഇത്രയും നാളായി കളിക്കാതിരുന്നിട്ടും എനിക്ക് ഇങ്ങനെ കളിക്കാന്‍ സാധിക്കുന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നതായും ക്രിക്ബസിന് നല്‍കിയ അഭിമുഖത്തില്‍ യുവരാജ് സിങ് പറഞ്ഞു. 

പഞ്ചാബിന്റെ ഓഫ് സീസണ്‍ ക്യാമ്പില്‍ റണ്‍സ് കണ്ടെത്താന്‍ എനിക്കായി. രണ്ട് മാസം പരിശീലനം നടത്തിയതിന് ശേഷമാണ് ഞാന്‍ ഓഫ് സീസണ്‍ ക്യാമ്പില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ഈ സമയം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എന്റെ പക്കലേക്ക് എത്തി. വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. 

ആദ്യം അങ്ങനെ ഒരു ഓഫര്‍ സ്വീകരിക്കണമോ എന്ന് എനിക്ക് ഉറപ്പുണ്ടായില്ല. മൂന്ന് നാല് ആഴ്ച ഇതിനെ കുറിച്ച് ഞാന്‍ ആലോചിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഫ്രാഞ്ചൈസി ബേസ്ഡ് ലീഗുകളില്‍ കളി തുടരാനാണ് എനിക്ക് താത്പര്യം. എന്നാല്‍ ഇന്ത്യയിലെ ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് മടങ്ങുന്നതില്‍ എനിക്ക് ഇപ്പോഴും വ്യക്തതയില്ലെന്നും യുവി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com