'നമുക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല ഈ ലോകത്ത്, കാരണം നമ്മള്‍ അമ്മമാരാണ്!'

അമ്മമാരുടെ പോരില്‍ സെറിനയെ വീഴ്ത്തി ഫൈനലിലേക്ക് കടന്ന അസറെങ്ക പ്രതീക്ഷിക്കുന്നത്, സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പറക്കാന്‍ ലോകത്തിലെ അമ്മമാര്‍ക്ക് തങ്ങള്‍ പ്രചോദനമാവുമെന്നാണ്..
'നമുക്ക് സാധ്യമല്ലാത്തതായി ഒന്നുമില്ല ഈ ലോകത്ത്, കാരണം നമ്മള്‍ അമ്മമാരാണ്!'

ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലെ ഒരു സെമി ഫൈനലില്‍ രണ്ട് അമ്മമാര്‍ നേര്‍ക്ക് നേര്‍ വരുന്നത് ഇതാദ്യമായിരുന്നു. അമ്മമാരുടെ പോരില്‍ സെറിനയെ വീഴ്ത്തി ഫൈനലിലേക്ക് കടന്ന അസറെങ്ക പ്രതീക്ഷിക്കുന്നത്, സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പറക്കാന്‍ ലോകത്തിലെ അമ്മമാര്‍ക്ക് തങ്ങള്‍ പ്രചോദനമാവുമെന്നാണ്..

അമ്മയാവുക എന്നത് ജീവിതത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എന്നാല്‍ കോര്‍ട്ടില്‍ ഞാനൊരു ടെന്നീസ് കളിക്കാരിയാണ്. കോര്‍ട്ടിലെ പോരാളിയാണ്. എന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ എനിക്ക് പോവണം. എന്റെ വ്യക്തിപരമായ സ്വപ്‌നങ്ങള്‍.എന്റെ കുഞ്ഞിന് പ്രചോദനമാവണം, സെറീനയെ മൂന്ന് സെറ്റ് നീണ്ട പോരില്‍ തോല്‍പ്പിച്ചതിന് പിന്നാലെ അസറെങ്കെ പറഞ്ഞു. 

ലോകം മുഴുവനുമുള്ള സ്ത്രീകള്‍ക്ക് പുറത്തേക്കിറങ്ങി ആഗ്രഹിക്കുന്നത് എന്തും ചെയ്യാനാവും. കാരണം അമ്മയായിരിക്കുക എന്നത് അത്രയും പ്രയാസമുള്ള കാര്യമാണ്. അതില്‍ ബാലന്‍സ് കണ്ടെത്തി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് പിന്നെ എന്തും ചെയ്യാം..ജീവിതത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്...അസറെങ്ക പറഞ്ഞു. 

2016ലാണ് അസറെങ്കെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2017 സെപ്തംബര്‍ ഒന്നിനാണ് സെറിന അമ്മയായത്. എന്നാല്‍ അമ്മയായതിന് ശേഷമുള്ള തിരിച്ചു വരവില്‍ വലിയ കിരീടങ്ങളില്‍ മുത്തമിടാന്‍ സെറിനക്ക് സാധിച്ചിട്ടില്ല. 

തന്റെ മൂന്നാമത്തെ യുഎസ് ഓപ്പണ്‍ ഫൈനലിലേക്കാണ് അസറെങ്ക സെറീനയെ തോല്‍പ്പിച്ച് കടന്നത്. കഴിഞ്ഞ രണ്ടിലും സെറീന വില്യംസണിന് മുന്‍പിലാണ് അസറങ്ക വീണത്. 2012ലും 2013ലുമായിരുന്നു അത്. ആറ് വട്ടം യുഎസ് ഓപ്പണില്‍ മുത്തമിട്ട സെറീനയുടെ ആക്രമണത്തോടെയാണ് ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ സെമി പോര് തുടങ്ങിയത്.

ആദ്യ സെറ്റ് 16ന് സെറീന സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ഏഴ് വര്‍ഷത്തിന് ഇടയിലെ തന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം സെമി ഫൈനല്‍ കളിച്ച അസറെങ്ക അസാധ്യമാം വിധം കളിയിലേക്ക് തിരിച്ചെത്തി. രണ്ടാം സെറ്റ് പിടിച്ചതിന് പിന്നാലെ സെറീനയെ ഇടത് കണങ്കാലിലെ പരിക്ക് അലട്ടാന്‍ തുടങ്ങിയതിന്റെ ആനുകൂല്യം മുതലാക്കി അസറെങ്ക മൂന്നാമത്തെ സെറ്റും സ്വന്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com