സുരേഷ് റെയ്‌നക്ക് പകരം ഡേവിഡ് മലന്‍? ഒന്നാം നമ്പര്‍ താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ട്വന്റി20യില്‍ ഇംഗ്ലണ്ടിന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ട്വന്റി20 റാങ്കിങ്ങില്‍ മലന്‍ ഒന്നാമതേക്ക് എത്തിയിരുന്നു
സുരേഷ് റെയ്‌നക്ക് പകരം ഡേവിഡ് മലന്‍? ഒന്നാം നമ്പര്‍ താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ദുബായ്: ഐപിഎല്ലില്‍ നിന്ന് പിന്മാറിയ സുരേഷ് റെയ്‌നക്ക് പകരം ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലനെ ടീമിലെത്തിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ശ്രമം. മലനുമായി ചെന്നൈ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. 

ട്വന്റി20യില്‍ ഇംഗ്ലണ്ടിന് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ട്വന്റി20 റാങ്കിങ്ങില്‍ മലന്‍ ഒന്നാമതേക്ക് എത്തിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ട്വന്റി20കളില്‍ നിന്ന് മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്ത് 43 എന്ന ബാറ്റിങ് ശരാശരിയില്‍ 129 റണ്‍സ് ആണ് മലന്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റ് 138.71. 

16 ട്വന്റി20യില്‍ നിന്ന് 48.71 എന്ന ബാറ്റിങ് ശരാശരിയില്‍ 682 റണ്‍സ് ആണ് മലന്‍ ഇതുവരെ കണ്ടെത്തിയത്. സ്ഥിരത നിലനിര്‍ത്തുന്ന കാര്യത്തില്‍ കോഹ് ലിയുമായും ക്രിക്കറ്റ് ലോകം മലനെ താരതമ്യപ്പെടുത്തുന്നു. ചെന്നൈയിലേക്ക് മലനെ എത്തിക്കുന്നതില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് വൃത്തങ്ങള്‍ പറഞ്ഞു. 

റെയ്‌ന മാറി നിന്നപ്പോള്‍ ഇടംകയ്യന്‍ ബാറ്റ്‌സ്മാനെ നഷ്ടമായ വിടവ് മലനിലൂടെ നികത്താന്‍ ചെന്നൈക്കാവും. എന്നാല്‍ റെയ്‌നക്ക് പകരം ആളെ ടീമിലേക്ക് എടുക്കണമോ എന്നതില്‍ ടീം മാനേജ്‌മെന്റ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ബിഗ് ബാഷ് ടീമുകളിലൊന്നും മലന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com