കോച്ചിങ് സ്റ്റാഫ് അംഗത്തിന്റെ കൈപ്പിഴ, സ്മിത്തിന് ഇന്ന് വീണ്ടും കണ്‍കഷന്‍ ടെസ്റ്റ്; രണ്ടാം ഏകദിനവും കളിച്ചേക്കില്ല 

ആദ്യ ഏകദിനത്തിന് മുന്‍പായി നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ കോച്ചിങ് സ്റ്റാഫില്‍ ഒരാളുടെ ത്രോ സ്മിത്തിന്റെ തലയില്‍ കൊള്ളുകയായിരുന്നു
കോച്ചിങ് സ്റ്റാഫ് അംഗത്തിന്റെ കൈപ്പിഴ, സ്മിത്തിന് ഇന്ന് വീണ്ടും കണ്‍കഷന്‍ ടെസ്റ്റ്; രണ്ടാം ഏകദിനവും കളിച്ചേക്കില്ല 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം നഷ്ടമായതിന് പിന്നാലെ സ്റ്റീവ് സ്മിത്ത് ഇന്ന് രണ്ടാമത്തെ കണ്‍കഷന്‍ ടെസ്റ്റിന് വിധേയമാവും. ആദ്യ ഏകദിനത്തിന് മുന്‍പായി നെറ്റ്‌സിലെ പരിശീലനത്തിന് ഇടയില്‍ കോച്ചിങ് സ്റ്റാഫില്‍ ഒരാളുടെ ത്രോ സ്മിത്തിന്റെ തലയില്‍ കൊള്ളുകയായിരുന്നു. 

മുന്‍കരുതലിന്റെ ഭാഗമായാണ് സ്മിത്തിനെ ആദ്യ ഏകദിനത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് എന്ന് നായകന്‍ ആരോണ്‍ ഫിഞ്ച് പറഞ്ഞു. രണ്ടാം ഏകദിനത്തിന് മുന്‍പായിട്ടാണ് ഇപ്പോള്‍ കണ്‍കഷന്‍ ടെസ്റ്റ് നടത്തുന്നത്. ആദ്യത്തെ കണ്‍കഷന്‍ ടെസ്റ്റ് കടമ്പ സ്മിത്ത് കടന്നിരുന്നു.

കഴിഞ്ഞ ആഷസ് പരമ്പരയില്‍ ആര്‍ച്ചറുടെ പന്ത് തലയില്‍ കൊണ്ട് സ്മിത്ത് ഗ്രൗണ്ടില്‍ വീണിരുന്നു. അന്ന് സ്മിത്തിന് പകരം ലാബുഷെയ്‌നാണ് കളിക്കാനിറങ്ങിയത്. രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് ആവുകയായിരുന്നു ലാബുഷെയ്ന്‍ അവിടെ. 

ഇംഗ്ലണ്ടിനെതിരായ ഓള്‍ഡ് ട്രഫോര്‍ഡ് ഏകദിനത്തില്‍ സ്റ്റീവ് സ്മിത്തിന് പകരം സ്റ്റൊയ്‌നിസാണ് മൂന്നാമത് ബാറ്റ് ചെയ്തത്. നിര്‍ണായക ഘട്ടത്തില്‍ സ്റ്റൊയിനിസ് 43 റണ്‍സ് കണ്ടെത്തുകയും ചെയ്തു. ആദ്യ ഏകദിനത്തില്‍ ജയം പിടിച്ചെങ്കിലും തുടക്കത്തിലുണ്ടായ ബാറ്റിങ് തകര്‍ച്ച ഓസീസിനെ അലട്ടുന്നതാണ്. ഈ സാഹചര്യത്തില്‍ സ്മിത്തിന് ഇനി വരുന്ന കളികള്‍ നഷ്ടമായാല്‍ സന്ദര്‍ഷകര്‍ക്ക് അത് തിരിച്ചടിയാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com