നിങ്ങള്‍ ആ താരത്തിന്റെ പ്രഭാവം അറിയാന്‍ പോവുന്നതേയുള്ളു; തരംതാഴ്ത്തപ്പെട്ട കളിക്കാരനെന്ന് ഗൗതം ഗംഭീര്‍ 

 മികച്ച പ്രകടനം നടത്തിയിട്ടും ഫ്രാഞ്ചൈസികള്‍ പൊതുവെ അവഗണിക്കുന്ന താരത്തെ ചൂണ്ടി ഗൗതം ഗംഭീര്‍
നിങ്ങള്‍ ആ താരത്തിന്റെ പ്രഭാവം അറിയാന്‍ പോവുന്നതേയുള്ളു; തരംതാഴ്ത്തപ്പെട്ട കളിക്കാരനെന്ന് ഗൗതം ഗംഭീര്‍ 

ന്യൂഡല്‍ഹി: മികച്ച പ്രകടനം നടത്തിയിട്ടും ഫ്രാഞ്ചൈസികള്‍ പൊതുവെ അവഗണിക്കുന്ന താരത്തെ ചൂണ്ടി ഗൗതം ഗംഭീര്‍. അഫ്ഗാനിസ്ഥാന്‍ ഓള്‍ റൗണ്ടര്‍ മുഹമ്മദ് നബിയിലേക്കാണ് ഗംഭീര്‍ വിരല്‍ ചൂണ്ടുന്നത്. 

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 156 റണ്‍സും 12 വിക്കറ്റും നബി ഈ സീസണില്‍ വീഴ്ത്തി. ട്വന്റി20യില്‍ ഏറ്റവും കൂടുതല്‍ തരംതാഴ്ത്തപ്പെട്ട കളിക്കാരന്‍ നബി ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പൊള്ളാര്‍ഡ്, എബി ഡിവില്ലിയേഴ്‌സ്, റാഷിദ് ഖാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരെ കുറിച്ചെല്ലാം നിങ്ങള്‍ സംസാരിക്കും. എന്നാല്‍ നബിയുടെ സംഭാവനകള്‍ നിങ്ങള്‍ നോക്കണം...ഗംഭീര്‍ പറഞ്ഞു. 

മികച്ച ഫീല്‍ഡറാണ് നബി, നാല് ഓവറും പന്തെറിയാന്‍ പ്രാപ്തന്‍, ആദ്യ ആറ് ഓവറില്‍ പന്തെറിയാന്‍ പറഞ്ഞാലും മികവ് കാണിക്കാനാവുന്ന താരം. ബാറ്റിങ്ങില്‍ അഞ്ചാമതോ ആറാമതോ ബാറ്റ് ചെയ്യിപ്പിക്കാം. ബിഗ് ഷോട്ടുകള്‍ കളിക്കാം. റസലിനൊപ്പം നബി വരില്ലായിരിക്കും. എന്നാല്‍ റസലിനേക്കാള്‍ വളരെ പിന്നിലൊന്നുമല്ല നബി...

കൂടുതല്‍ മത്സരങ്ങള്‍ കളിച്ചിട്ടില്ലാത്ത അഫ്ഗാനിസ്ഥാനില്‍ നിന്നാണ് നബി വരുന്നത്. ഡേവിഡ് വാര്‍ണര്‍, ബെയര്‍‌സ്റ്റോ, റാഷിദ് ഖാന്‍, വില്യംസണ്‍ എന്നിവര്‍ കളിക്കുന്ന ഫ്രാഞ്ചൈസിയിലാണ് നബി കളിക്കുന്നത്. അതുകൊണ്ട് അവിടേയും കൂടുതല്‍ അവസരങ്ങള്‍ നബിക്ക് ലഭിക്കുന്നില്ല. മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലാണ് നബി കളിച്ചിരുന്നത് എങ്കില്‍ ഐപിഎല്ലില്‍ 14 മത്സരവും കളിക്കാന്‍ നബിക്ക് സാധിച്ചാനേയെന്നും ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com