ടീം ബാലന്‍സ് ഇല്ലെങ്കില്‍ നോക്കി നില്‍ക്കുകയല്ല, കോഹ്‌ലി ഇടപെടണമായിരുന്നു; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ 

ബാംഗ്ലൂര്‍ ടീമില്‍ ഇതിന് മുന്‍പ് ബാലന്‍സ് ഇല്ലായിരുന്നു എന്ന് കോഹ് ലിക്ക് തോന്നിയിരുന്നു എങ്കില്‍ ഇടപെടണമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്
ടീം ബാലന്‍സ് ഇല്ലെങ്കില്‍ നോക്കി നില്‍ക്കുകയല്ല, കോഹ്‌ലി ഇടപെടണമായിരുന്നു; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍ 


ന്യൂഡല്‍ഹി: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലെ കോഹ് ലിയെ നായകത്വത്തെ വീണ്ടും വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ബാംഗ്ലൂര്‍ ടീമില്‍ ഇതിന് മുന്‍പ് ബാലന്‍സ് ഇല്ലായിരുന്നു എന്ന് കോഹ് ലിക്ക് തോന്നിയിരുന്നു എങ്കില്‍ ഇടപെടണമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്. 

ഇത്തവണത്തെ ബാംഗ്ലൂര്‍ ടീമാണ് ഏറ്റവും ബാലന്‍സ്ഡ് ആയത് എന്ന് അടുത്തിടെ കോഹ് ലി പറഞ്ഞിരുന്നു. ഇത് ചൂണ്ടിയാണ് ഇപ്പോള്‍ ഗംഭീറിന്റെ വാക്കുകള്‍. 2016 മുതല്‍ ബാംഗ്ലൂരിനെ നയിക്കുകയാണ് കോഹ് ലി. ടീമില്‍ ബാലന്‍സ് ഇല്ലെന്ന് കണ്ടാല്‍ ഇടപെടല്‍ നടത്താന്‍ കോഹ് ലിക്ക് കാഴിയും. എനിക്ക് ഇപ്പോഴും തോന്നുന്നത് ആര്‍സിബി ബാറ്റിങ്ങിന് മുന്‍തൂക്കം നല്‍കുന്നു എന്നുമാണെന്ന് ഗംഭീര്‍ പറഞ്ഞു. 

ഏഴ് മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കേണ്ടതില്ല എന്നതാണ് ബാംഗ്ലൂര്‍ ബൗളര്‍മാരെ ഇത്തവണ സന്തോഷിപ്പിക്കുന്ന കാര്യം. ദുബായിലും അബുദാബിയിലും വലിയ സ്റ്റേഡിയങ്ങളിലാണ് കളിക്കുന്നത്. ചിന്നസ്വാമിയിലേത് പോലെ വിക്കറ്റ് ആയിരിക്കില്ല ഇവിടുത്തേത് എന്നത് ബാംഗ്ലൂര്‍ ബൗളര്‍മാര്‍ ആശ്വസിപ്പിക്കുന്നതാണെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. 

ചെറിയ ഗ്രൗണ്ടും ഫഌറ്റ് വിക്കറ്റുമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേത്. ദുബായിലേക്ക് എത്തുമ്പോള്‍ ഉമേഷ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവരില്‍ നിന്ന് മികച്ച കളി പ്രതീക്ഷിക്കാം. നാല് വിദേശ കളിക്കാരില്‍ ആരെയെല്ലാമാണ് അവര്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുക എന്നും അറിയേണ്ടതുണ്ടെന്ന് ഗംഭീര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com