മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടുമെന്ന് ബുക്കിങ് സൈറ്റുകള്‍, ചെന്നൈയോട് താത്പര്യമില്ല; ഹൈദരാബാദിനോട് പ്രിയം 

മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടുമെന്നാണ് ക്രിക്കറ്റിക്‌സ്.ഇന്‍ ഉള്‍പ്പെടെയുള്ള ബെറ്റിങ് സൈറ്റുകളില്‍ അധികം ആരാധകരും പറയുന്നത്
മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടുമെന്ന് ബുക്കിങ് സൈറ്റുകള്‍, ചെന്നൈയോട് താത്പര്യമില്ല; ഹൈദരാബാദിനോട് പ്രിയം 

മുംബൈ: ഐപിഎല്‍ ആരംഭിക്കാന്‍ ഇനി മൂന്ന് ദിവസം കൂടി. ഈ സമയം ബെറ്റിങ് സൈറ്റുകളില്‍, മൂന്ന് വട്ടം കിരീടത്തില്‍ മുത്തമിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിന് വലിയ പിന്തുണക്കാരില്ല. മുംബൈ ഇന്ത്യന്‍സ് കിരീടം ചൂടുമെന്നാണ് ക്രിക്കറ്റിക്‌സ്.ഇന്‍ ഉള്‍പ്പെടെയുള്ള ബെറ്റിങ് സൈറ്റുകളില്‍ അധികം ആരാധകരും പറയുന്നത്. 

സ്‌പോര്‍ട്‌സ്‌പെസ എന്ന ബുക്കിങ് സൈറ്റിലേക്ക് എത്തുമ്പോള്‍ ഇവിടേയും കിരീടം ചൂടാന്‍ കൂടുതല്‍ പേരും സാധ്യത കല്‍പ്പിക്കുന്നത് മുംബൈ ഇന്ത്യന്‍സിനാണ്. രണ്ടാമത് സാധ്യത നല്‍കുന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും. ചെന്നൈ സൂപ്പര്‍ കിങ്‌സും, നൈറ്റ്‌റൈഡേഴ്‌സുമാണ് പിന്നില്‍. 

നേരത്തെ ലോകത്തിലെ പ്രധാന മൂന്ന് ലീഗല്‍ സ്‌പോര്‍ട്‌സ് ബെറ്റിങ് സൈറ്റുകളായ ബെറ്റ്365, ബെറ്റ്വേ, വില്യം ഹില്‍സ് എന്നിവ ഐപിഎല്‍ കിരീടം ചൂടുമെന്ന് പ്രവചിച്ചതും മുംബൈ ഇന്ത്യന്‍സിനെ ആയിരുന്നു. ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയെ മുംബൈ തോല്‍പ്പിക്കുമെന്നും ബെറ്റ്365 പറഞ്ഞിരുന്നു. 

ബാറ്റിങ് ചാര്‍ട്ടുകളില്‍ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും മുന്‍പിലെത്തുമെന്നും, ബൂമ്രയും, ആര്‍ച്ചറും, റാഷിദ് ഖാനും ബൗളര്‍മാരില്‍ ആധിപത്യം പുലര്‍ത്തുമെന്നുമാണ് ബുക്കിങ് സൈറ്റുകളുടെ വിലയിരുത്തല്‍. രാജസ്ഥാനും, കിങ്‌സ് ഇലവന്‍ പഞ്ചാബും ആയിരിക്കും പോയിന്റ് ടേബിളില്‍ താഴെ എത്തുക. എന്നാല്‍ 2017ലും 2019ലും നേരിട്ടത് പോലെ തിരിച്ചടി ബാംഗ്ലൂരിന് ഉണ്ടാവില്ലെന്നും പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com