ഫാസ്റ്റ് ബൗളറുടെ 'ഓഫ് സ്പിന്നില്‍' വീണ് ബെയര്‍‌സ്റ്റോ; അമ്പരപ്പിച്ച് കമിന്‍സിന്റെ ഓഫ് കട്ടര്‍ 

സെഞ്ചുറി അടിച്ച് മുന്നോട്ട് പോകവെ കമിന്‍സിന്റെ ഓഫ് കട്ടറാണ് ബെയര്‍‌സ്റ്റോയുടെ സ്റ്റംപ് ഇളക്കിയ
ഫാസ്റ്റ് ബൗളറുടെ 'ഓഫ് സ്പിന്നില്‍' വീണ് ബെയര്‍‌സ്റ്റോ; അമ്പരപ്പിച്ച് കമിന്‍സിന്റെ ഓഫ് കട്ടര്‍ 

മാഞ്ചസ്റ്റര്‍: മാക്‌സ്വെല്ലിന്റേയും കെയ്‌റേയുടേയും സെഞ്ചുറി മികവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. മുന്‍തൂക്കം മാറി മറിഞ്ഞ കളിയില്‍ ഇരുഭാഗത്തേയും ഏതാനും കളിക്കാരുടെ മികവ് പല ഘട്ടങ്ങളിലായി പുറത്തെത്തി. അങ്ങനെ ഒന്നായിരുന്നു ഇംഗ്ലണ്ട് പേസര്‍ പാറ്റ് കമിന്‍സിന്റെ ഫാസ്റ്റ് ഓഫ് സ്പിന്‍. 

സെഞ്ചുറി അടിച്ച് മുന്നോട്ട് പോകവെ കമിന്‍സിന്റെ ഓഫ് കട്ടറാണ് ബെയര്‍‌സ്റ്റോയുടെ സ്റ്റംപ് ഇളക്കിയത്. തേര്‍ഡ് സ്റ്റംപിന് നേരെ എറിഞ്ഞ പന്ത് ചെറുതായി തിരിഞ്ഞ് ബെയര്‍‌സ്റ്റോയെ നിശബ്ദനാക്കി. ഓസ്‌ട്രേലിയയുടെ ഓഫ് സ്പിന്നറാണ് പാറ്റ് കമിന്‍സ് എന്ന് പറഞ്ഞാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വീഡിയോ പങ്കുവെച്ചത്. 

ബെയര്‍‌സ്റ്റോ 126 പന്തില്‍ നിന്ന് 112 റണ്‍സ് നേടി. അക്കൗണ്ട് തുറക്കും മുന്‍ര് ജാസന്‍ റോയിയേയും, റൂട്ടിനേയും ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു. ഈ സമയം ബില്ലിങ്‌സിനെ കൂട്ടുപിടിച്ച് സ്‌കോര്‍ മുന്‍പോട്ട് കൊണ്ടുപോവാന്‍ ബെയര്‍സ്‌റ്റോയ്ക്കായി. എന്നാല്‍ 300ന് മുകളില്‍ വിജയ ലക്ഷ്യം എത്തിച്ചിട്ടും ജയിച്ചു കയറാന്‍ ലോക ചാമ്പ്യന്മാര്‍ക്കായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com