മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണിടത്ത് തന്നെ; രണ്ടാം ജയവുമായി ആഴ്‌സണല്‍ 

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഇത്  മൂന്നാമത്തെ തവണ മാത്രമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സീസണ്‍ തോല്‍വിയോടെ തുടങ്ങുന്നത്
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വീണിടത്ത് തന്നെ; രണ്ടാം ജയവുമായി ആഴ്‌സണല്‍ 

മാഞ്ചസ്റ്റര്‍: പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വിയോടെ തുടക്കം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്രിസ്റ്റല്‍ പാലസ് യുനൈറ്റഡിനെ തകര്‍ത്തുവിട്ടത്. 

പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഇത്  മൂന്നാമത്തെ തവണ മാത്രമാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സീസണ്‍ തോല്‍വിയോടെ തുടങ്ങുന്നത്. ഏഴാം മിനിറ്റില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ മുന്‍പിലെത്തിച്ച് ആന്‍ഡ്രോസ് ടൗണ്‍സെന്‍ഡിന്റെ ഗോളെത്തി. 74ാമത്തെ മിനിറ്റില്‍ വന്ന ക്രിസ്റ്റല്‍ പാലസിന്റെ പെനാല്‍റ്റി ഗോള്‍ വിവാദത്തിന് ഇടയാക്കി. 

യുനൈറ്റഡ് ഗോള്‍കീപ്പര്‍ ഡേവിഡ് ഗിയ പെനാല്‍റ്റി സേവ് ചെയ്‌തെങ്കിലും ലൈനിന് പുറത്തേക്ക് പോയിരുന്നു. 80ാം മിനിറ്റില്‍ ഡോനി വാന്‍ ഡെ ബീക്കില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഗോള്‍ എത്തിയത്. സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ സതാംപ്ടണെ തോല്‍പ്പിച്ച് തുടങ്ങിയ ക്രിസ്റ്റല്‍ പാലസിന് യുനൈറ്റഡിന് എതിരായ ജയം ഊര്‍ജം നല്‍കുന്നു. 

മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ സീസണിലെ രണ്ടാം ജയം നേടി. വെസ്റ്റ്ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആഴ്‌സണല്‍ തോല്‍പ്പിച്ചത്. 25ാം മിനിറ്റില്‍ ലകാസെറ്റെയും, 85ാം മിനിറ്റില്‍ എന്‍കെടിയയുമാണ് ആഴ്‌സണലിനായി ഗോള്‍വല കുലുക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com