റണ്‍വേട്ടയില്‍ ഡുപ്ലസിസ്, വിക്കറ്റ് വേട്ടയില്‍ കറാന്‍, എന്നിട്ടും പര്‍പ്പിള്‍, ഓറഞ്ച് ക്യാപ്പ് ഇല്ല; കാരണം?

രണ്ട് കളിയില്‍ നിന്ന് 130 റണ്‍സ് ആണ് ഡുപ്ലസിസ് നേടിയത്. സാം കറാന്‍ നാല് വിക്കറ്റും
റണ്‍വേട്ടയില്‍ ഡുപ്ലസിസ്, വിക്കറ്റ് വേട്ടയില്‍ കറാന്‍, എന്നിട്ടും പര്‍പ്പിള്‍, ഓറഞ്ച് ക്യാപ്പ് ഇല്ല; കാരണം?

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് രണ്ട് മത്സരങ്ങള്‍ കളിച്ച് കഴിഞ്ഞതോടെ വിക്കറ്റ് വേട്ടയിലും റണ്‍ വേട്ടയിലും മുന്‍പിലെത്തി നില്‍ക്കുന്നത് ചെന്നൈ കളിക്കാരാണ്. ബൗളര്‍മാരില്‍ സാം കറാനും, ബാറ്റ്‌സ്മാന്മാരില്‍ ഡുപ്ലസിസും. എന്നാല്‍ ഇരുവരും ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ് ധരിക്കുന്നില്ല. കാരണം? 

രണ്ട് കളിയില്‍ നിന്ന് 130 റണ്‍സ് ആണ് ഡുപ്ലസിസ് നേടിയത്. സാം കറാന്‍ നാല് വിക്കറ്റും. എന്നാല്‍ എല്ലാ ടീമുകളും ഓരോ മത്സരം വീതം കളിച്ച് കഴിയാതെ ഇവര്‍ക്ക് പര്‍പ്പിള്‍, ഓറഞ്ച് ക്യാപ്പുകള്‍ അണിയാനാവില്ല. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആണ് ഇതുവരെ കളിക്കാത്ത ടീം. 

ഐപിഎല്‍ ആരംഭിച്ച് അഞ്ചാമത്തെ ദിവസമാണ് കൊല്‍ക്കത്ത ഗ്രൗണ്ടിലിറങ്ങുന്നത്. മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് ഇവിടെ കൊല്‍ക്കത്തയുടെ മത്സരം. മുംബൈയാവട്ടെ തങ്ങളുടെ രണ്ടാമത്തെ കളിക്കും ഇറങ്ങുന്നു. കൊല്‍ക്കത്തയുടെ മത്സരത്തിന് ശേഷവും റണ്‍വേട്ടയിലും വിക്കറ്റ് വേട്ടയിലും മുന്‍പില്‍ നിന്നാല്‍ പര്‍പ്പിള്‍, ഓറഞ്ച് ക്യാപ് ഡുപ്ലസിസിനും, കറാനും അണിയാം. 

സീസണിലെ ആദ്യ കളിയില്‍ 44 പന്തില്‍ നിന്ന് 58 റണ്‍സ് ആണ് ചെന്നൈയെ ജയത്തിലേക്ക് എത്തിച്ച് ഡുപ്ലസിസ് നേടിയത്. ആദ്യ കളിയില്‍ കറാന്‍ വീഴ്ത്തിയത് ഒരു വിക്കറ്റും. സീസണിലെ തങ്ങളുടെ രണ്ടാമത്തെ കളിയില്‍ തോറ്റെങ്കിലും 37 പന്തില്‍ 72 റണ്‍സ് ആണ് ഡുപ്ലസിസ് അടിച്ചെടുത്തത്. കറാന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. 

ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ ഐപിഎല്ലില്‍ ഇപ്പോള്‍ മുന്‍പില്‍ നില്‍ക്കുന്നത് ജോഫ്ര ആര്‍ച്ചറാണ്. 26 റണ്‍സ് ആണ് ആര്‍ച്ചര്‍ നേടിയത്. സ്‌ട്രൈക്ക് റേറ്റ് 371. ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയത് ബാംഗ്ലൂരിന്റെ ദേവ്ദത്ത് പടിക്കലാണ്, ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയത് സഞ്ജു സാംസണും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com