ഇന്ത്യന്‍ ടീമിലെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ ആര്? സൗരവ് ഗാംഗുലി പറയുന്നു 

ഇന്ത്യന്‍ ടീമില്‍ നിലവിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമില്‍ നിലവിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരന്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഏറ്റവും ആസ്വാദ്യകരമായി തോന്നുന്നത് റിഷഭ് പന്തിന്റെ ബാറ്റിങ് ആണെന്ന് സൗരവ് ഗാംഗുലി പറഞ്ഞു. 

നിരവധി മികച്ച കളിക്കാര്‍ ഇന്ത്യന്‍ ടീമിലുണ്ട്. ബിസിസിഐ പ്രസിഡന്റായി നില്‍ക്കുമ്പോള്‍ അവരില്‍ ഒരാളുടെ പേര് ഞാന്‍ പറയുന്നത് ശരിയല്ല. ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ് എല്ലാവരും. അതിനാല്‍ തന്നെ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരുമാണ്. വിരാട് കോഹ് ലി, രോഹിത് ശര്‍മ എന്നിവരുടെ ബാറ്റിങ് ഞാന്‍ ആസ്വദിക്കുന്നു. 

എന്നാല്‍ റിഷഭ് പന്തിന്റെ ബാറ്റിങ് കാണാനാണ് എനിക്ക് കൂടുതല്‍ താത്പര്യം. പരിപൂര്‍ണ മാച്ച് വിന്നറാണ് റിഷഭ് പന്ത്. ബൂമ്രയും, മുഹമ്മദ് ഷമിയും അതുപോലെ മികച്ച കളിക്കാരാണ്. ശര്‍ദുല്‍ ഠാക്കൂറിനേയും എനിക്ക് ഇഷ്ടമാണ്. രാജ്യാന്തര ക്രിക്കറ്റില്‍ മികച്ച കളി പുറത്തെടുക്കാനുള്ള ധൈര്യം ശര്‍ദുലിനുണ്ട്, ഗാംഗുലി പറഞ്ഞു. 

റിഷഭ് പന്തിനോടുള്ള താത്പര്യം എന്നും സൗരവ് ഗാംഗുലി തുറന്നു പറഞ്ഞിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റ് ആവുന്നതിന് മുന്‍പ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായിരുന്നു ഗാംഗുലി. മോശം ഫോമില്‍ പന്ത് നില്‍ക്കുമ്പോഴും പന്തിനെ അദ്ദേഹത്തിന്റെ ശൈലിയില്‍ കളിക്കാന്‍ വിടാന്‍ വാദിച്ചിരുന്നവരില്‍ മുന്‍പില്‍ ഗാംഗുലി ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com