ടോസ് നേടി ആർസിബി, മുംബൈയെ ബാറ്റിങ്ങിനയച്ചു 

പുതിയ ഓപ്പണിങ് സഖ്യവുമായിട്ടാവും മുംബൈ ഇന്ത്യൻസ് ഇന്ന് മത്സരത്തിന് ഇറങ്ങുക
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ചെന്നൈ: ഐപിഎല്ലിന്റെ 14-ാം സീസണിലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്. ടോസ് നേടി ബാംഗ്ലൂർ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. 

പുതിയ ഓപ്പണിങ് സഖ്യവുമായിട്ടാവും മുംബൈ ഇന്ത്യൻസ് ഇന്ന് മത്സരത്തിന് ഇറങ്ങുക. ക്വിന്റൺ ഡിക്കോക്ക് ക്വാറന്റീനിലായതിനാൽ ക്രിസ് ലിൻ അരങ്ങേറും. രോഹിത് ശർമ, ക്വിന്റൺ ഡി കോക്ക്, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, ജസ്പ്രീത് ബുംറ തുടങ്ങി കഴിഞ്ഞവർഷം ഒന്നിച്ചു കളിച്ചവർ തന്നെ ഇക്കുറിയും മുംബൈക്കായി ഒന്നിക്കുന്നുണ്ട്. 

ഗ്ലെൻ മാക്‌സ്‌വെൽ, ജാമിസൺ, ക്രിസ്റ്റിയൻ എന്നിവർ ബാംഗ്ലൂരിനായി കളിക്കും. വിരാട് കോഹ് ലിയുടെ നേതൃത്വത്തിൻ എബിഡി, മാക്സ്വെൽ, ദേവദത്ത് പടിക്കൽ എന്നിവരടങ്ങിയ ബാറ്റിങ് ശക്തമാണ്. ആദ്യ കിരീടം തേടിയാണ് കോഹ് ലിയും സംഘവും ഇറങ്ങുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com