വരവറിയിച്ച് റെയ്ന, തകർത്തടിച്ച് ചെന്നൈ; ഡൽഹിക്ക് 189 റൺസ് വിജയലക്ഷ്യം 

ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു
അർധ സെഞ്ചുറിയുമായി തിളങ്ങി റെയ്‌ന/ ട്വിറ്റർ
അർധ സെഞ്ചുറിയുമായി തിളങ്ങി റെയ്‌ന/ ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ ഇന്നുനടക്കുന്ന മത്സരത്തിൽ ഡൽഹിക്ക് 189 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തിൽ 188 റൺസെടുത്തു. അർധ സെഞ്ചുറിയുമായി തിളങ്ങിയ സുരേഷ് റെയ്‌നയാണ് ചെന്നൈ നിരയിലെ ടോപ് സ്‌കോറർ. 32 പന്തിൽ നിന്നാണ് റെയ്‌ന 50 തികച്ചത്. നാലു സിക്‌സും മൂന്നു ഫോറും നിറഞ്ഞതായിരുന്നു റെയ്നയുടെ ഇന്നിം​ഗ്സ്. 

നേരത്തെ ടോസ് നേടിയ ഡൽഹി ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടക്കം മോശമായിരുന്ന ചെന്നൈയ്ക്ക് രണ്ടാം ഓവറിൽ തന്നെ ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റ് നഷ്ടമായി. തൊട്ടുപിന്നാലെ അഞ്ച് റൺസ് മാത്രമെടുത്ത് റുതുരാജ് ഗെയ്ക്വാദ് അടിയറവു പറഞ്ഞു. മൂന്നാമനായി ക്രീസിലെത്തിയ മോയിൻ അലി 36 റൺസ് നേടി. 23 റൺസ് നേടിയ അമ്പാട്ടി റായുഡു മടങ്ങിയതിന് പിന്നാലെയാണ് നായകൻ ധോനി ക്രീസിലെത്തിയത്. സ്‌കോർ ബോർഡിൽ ചലനമുണ്ടാക്കാനാകാതെ ധോനി പൂജ്യത്തിൽ മടങ്ങി. 

54 റൺസ് എടുത്താണ് റെയ്‌ന പുറത്തായത്. അവസാന ഓവറുകളിൽ തകർത്തടിച്ച സാം കറൻ 15 പന്തിൽ നിന്ന് രണ്ടു സിക്‌സും നാലു ഫോറുമടക്കം 34 റൺസെടുത്തു. രവീന്ദ്ര ജഡേജ 17 പന്തിൽ നിന്ന് 26 റൺസുമായി പുറത്താകാതെ നിന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com