ന്യൂഡല്‍ഹി: ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയ പാക് നായകന് ബാബര്‍ അസമിന് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫറുടെ മുന്നറിയിപ്പ്. ഒന്നാം സ്ഥാനത്ത് കൂടുതല്‍ സുഖം പിടിച്ചിരിക്കേണ്ടെന്നാണ് ജാഫര്‍ പറയുന്നത്.
ചെയ്സ് ചെയ്യുക എന്നത് വിരാട് കോഹ് ലിക്ക് എത്രമാത്രം ഇഷ്ടമാണെന്ന് നിനക്ക് അറിയാമല്ലോ എന്നാണ് ബാബര്‍ അസമിനോട് ജാഫര്‍ ചോദിക്കുന്നത്. സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികവോടെയാണ് ബാബര്‍ അസം ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചത്.
സൗത്ത് ആഫ്രിക്കയ്ക്കെതിരായ പാകിസ്ഥാന്റെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗില്‍ 82 പന്തില്‍ നിന്ന് 94 റണ്‍സ് കണ്ടെത്തിയ ഇന്നിങ്സ് ആണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് ബാബര്‍ അസമിനെ തുണച്ചത്. 865 പോയിന്റാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസമിന്റെ പേരിലുള്ളത്.
കോഹ്ലിയുമായി 8 പോയിന്റിന്റെ വ്യത്യാസമാണ് ബാബര്‍ അസമിനുള്ളത്. 825 പോയിന്റുമായി രോഹിത് ശര്‍മ മൂന്നാമത് നില്ക്കുന്നു. സൗത്ത് ആഫ്രിക്കയ്ക്കെതിരെ മികവ് കാണിച്ച ഫഖര്‍ സമന് 5 സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലേക്കും എത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ