അർധ ശതകം കുറിച്ച് രോഹിത്/ ട്വിറ്റർ
അർധ ശതകം കുറിച്ച് രോഹിത്/ ട്വിറ്റർ

അർധ സെഞ്ചുറിയുമായി രോഹിത്; പഞ്ചാബിന് ലക്ഷ്യം 132 റൺസ്  

മുംബൈ ആറു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു

ചെന്നൈ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ 132 റൺസ് വിജയലക്ഷ്യമുയർത്തി മുംബെ ഇന്ത്യൻസ്. ടോസ് നേടിയ പഞ്ചാബ് കിങ്സ് മുംബൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ മികവിൽ മുംബൈ ആറു വിക്കറ്റ് നഷ്ടത്തിൽ 131 റൺസെടുത്തു. 

രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം രോഹിത് 63 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഒന്നിച്ച രോഹിത് - സൂര്യകുമാർ യാദവ് സഖ്യമാണ് മുംബൈയെ 100 കടത്തിയത്. 79 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ഒരു സിക്‌സും മൂന്നു ഫോറുമടക്കം 33 റൺസാണ് സൂര്യകുമാർ സ്കോർബോർഡിൽ ചേർത്തത്. 

ക്വിന്റൺ ഡിക്കോക്ക്(3) ഇഷാൻ കിഷൻ(6), ഹാർദിക് പാണ്ഡ്യ(1), ക്രുനാൽ പാണ്ഡ്യ(3) തുടങ്ങിയവർ പഞ്ചാബ് ബൗളർമാരുടെ മുന്നിൽ അടിയറവു പറഞ്ഞു. പഞ്ചാബിനായി മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com