പിവി സിന്ധുവിന് 30 ലക്ഷം; പാരിതോഷികം പ്രഖ്യാപിച്ച് ആന്ധ്ര സര്‍ക്കാര്‍ 

ആന്ധ്രയുടെ സ്‌പോര്‍ട്‌സ് പോളിസി അനുസരിച്ച് 30 ലക്ഷം രൂപയാണ് വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്കുള്ള പാരിതോഷികം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൈദരാബാദ്: ടോക്യോ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് പാരിതോഷികം പ്രഖ്യാപിച്ച് ആന്ധ്ര മുഖ്യമന്ത്രി.  30 ലക്ഷം രൂപയാണ് പാരിതോഷികം. 

ആന്ധ്രയുടെ സ്‌പോര്‍ട്‌സ് പോളിസി അനുസരിച്ച് 30 ലക്ഷം രൂപയാണ് വെങ്കല മെഡല്‍ നേടുന്ന താരങ്ങള്‍ക്കുള്ള പാരിതോഷികം. സിന്ധുവിന് 30 ലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

ടോക്യോയിലേക്ക് പോവുന്നതിന് മുന്‍പ് സിന്ധു ആന്ധ്ര മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. വിശാഖപട്ടണത്ത് ബാഡ്മിന്റണ്‍ അക്കാദമി ആരംഭിക്കാന്‍ സിന്ധുവിന് ആന്ധ്ര സര്‍ക്കാര്‍ രണ്ട് ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. 

ടോക്യോയിലേക്ക് പോവുന്നതിന് മുന്‍പ് സിന്ധു, ആര്‍ സാത്വിക് സായ് രാജ്, വനിതാ ഹോക്കി താരം രജനി എന്നിവര്‍ക്ക് ആന്ധ്ര മുഖ്യമന്ത്രി 5 ലക്ഷം രൂപ വീതം നല്‍കിയിരുന്നു. ആന്ധ്ര സര്‍ക്കാര്‍ ജീവനക്കാരിയാണ് സിന്ധു. 

2016ലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ സിന്ധുവിന് അന്നത്തെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഡെപ്യൂട്ടി കളക്ടറായി ജോലി നല്‍കുകയായിരുന്നു. 2016ല്‍ തെലങ്കാന സര്‍ക്കാര്‍ സിന്ധുവിന് 5 കോടി രൂപയും ആന്ധ്ര സര്‍ക്കാര്‍ മൂന്ന് കോടി രൂപയും നല്‍കി. 

വെങ്കല മെഡലിനായുള്ള മത്സരത്തില്‍ 21-13,21-15 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ ജയം. 2016 ഒളിംപിക്‌സില്‍ സിന്ധു വെള്ളി നേടിയിരുന്നു. ഇതോടെ രണ്ട് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ വനിതാ താരമായി സിന്ധു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com