പെണ്‍മക്കളെ ചൂണ്ടി ഭാഗ്യക്കേടെന്ന് പരിതപിച്ചവര്‍ക്ക് അമ്മയുടെ മറുപടി; നാളെ ലവ്‌ലിന ഇറങ്ങും

ടോക്യോയിലെ റിങ്ങില്‍ വനിതകളുടെ വെല്‍റ്റര്‍ വെയിറ്റില്‍ നാളെ 11 മണിക്ക് സെമി പോരിന് ലവ്‌ലിന ഇറങ്ങും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


ളിംപിക്‌സില്‍ നാളെയൊരു പ്രതീക്ഷ നെഞ്ചിലേറ്റിയാണ് ഇന്ത്യ ഇന്ന് ഉറങ്ങാന്‍ പോകുന്നത്. ശിശുമരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍പിലാണ് അസം. ഇവിടെ മെയില്‍ ഇന്‍ഫന്റ് മോര്‍ട്ടാലിറ്റിയേക്കാള്‍ കൂടുതല്‍ ഫീമെയില്‍ ഇന്‍ഫന്റ് മോര്‍ട്ടാലിറ്റിയും. അങ്ങനെയുള്ളൊരിടത്ത് മൂന്ന് പെണ്‍മക്കളെ ഇടിക്കൂട്ടിലേക്ക് വിട്ടൊരു അമ്മയുണ്ട്. 

മൂന്ന് പെണ്‍മക്കളെ ചൂണ്ടി ഭാഗ്യക്കേട് എന്ന് പലരും കുറ്റപ്പെടുത്തിയപ്പോള്‍ അവരുടെ ചിന്ത തെറ്റാണെന്ന് തെളിയിക്കണം എന്ന് മൂന്ന് പെണ്‍മക്കളോടും പറഞ്ഞുകൊണ്ടിരുന്ന അമ്മ. ടോക്യോയിലെ റിങ്ങില്‍ വനിതകളുടെ വെല്‍റ്റര്‍ വെയിറ്റില്‍ നാളെ 11 മണിക്ക് സെമി പോരിന് ലവ്‌ലിന ഇറങ്ങും. പെണ്‍മക്കളെ ഭാഗ്യക്കേടായി കരുതി പോരുന്നവര്‍ക്കെതിരെ അവിടെയൊരു പെര്‍ഫക്ട് ജാബിനായി...

വിജേന്ദറിനും മേരി കോമിനും ശേഷം ബോക്‌സിങ്ങിലെ സെമി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ലവ്‌ലിന. ക്വാര്‍ട്ടറിലെ മികച്ച പ്രകടനം ലവ്‌ലിനയുടെ ആത്മവിശ്വാസം കൂട്ടിയതായി ദേശിയ പരിശീലകന്‍ മുഹമ്മദ് അലി ഖമര്‍ പറഞ്ഞു. 

സെമി ഫൈനല്‍ മത്സരത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഉള്‍പ്പെടെ ലവ്‌ലിനയെ ബോധ്യപ്പെടുത്തി കഴിഞ്ഞു. മത്സരത്തിന് ലവ്‌ലിന തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണ്. ലവ്‌ലിനയും തുര്‍ക്കിയുടെ സര്‍മെനെലിയും ഇതുവരെ നേര്‍ക്കുനേര്‍ വന്നിട്ടില്ല. അതിനാല്‍ രണ്ട് പേര്‍ക്കും പരിചയമില്ലാത്ത ഇടമാണെന്നും നാഷണല്‍ കോച്ച് പറഞ്ഞു. 

ലോക ചാമ്പ്യനെയാണ് സെമി പോരില്‍ ലവ്‌ലിന നേരിടുന്നത്. വമ്പന്മാരായ ജര്‍മനിയുടെ നദൈന്‍ അപ്‌ടെസിനേയും മുന്‍ ലോക ചാമ്പ്യന്‍ നീന്‍ ചിന്‍ ചെന്നിനേയും തോല്‍പ്പിച്ചാണ് ലവ്‌ലിന സെമിയിലേക്ക് എത്തുന്നത്. 14 ജയവും 9 തോല്‍വിയുമാണ് ലവ്‌ലിനയുടെ കരിയറിലുള്ളത്. തുര്‍ക്കി താരമാവട്ടെ 25 വട്ടം ജയിച്ചപ്പോള്‍ ആറ് വട്ടമാണ് തോല്‍വിയിലേക്ക് വീണത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com