'എല്ലായ്‌പ്പോഴും വെങ്കലത്തില്‍ കുടുങ്ങുന്നു, സ്വര്‍ണ മെഡലാണ് എനിക്ക് വേണ്ടത്'; നിരാശയില്‍ ലവ്‌ലിന

. മെഡല്‍ എന്നത് ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഒരുപോലെയാണ്. എന്നാല്‍ ഗോള്‍ഡ് മെഡല്‍ എന്നാല്‍ അങ്ങനെയല്ല, ലവ്‌ലിന പറഞ്ഞു
ലവ്‌ലിന മത്സര ശേഷം /പിടിഐ
ലവ്‌ലിന മത്സര ശേഷം /പിടിഐ

ടോക്യോ: വെങ്കല മെഡലില്‍ കുടുങ്ങി കിടക്കുന്നതിലെ നിരാശ പങ്കുവെച്ച് ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ ജേതാവ് ലവ്‌ലിന. മെഡല്‍ എന്നത് ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും ഒരുപോലെയാണ്. എന്നാല്‍ ഗോള്‍ഡ് മെഡല്‍ എന്നാല്‍ അങ്ങനെയല്ല, ലവ്‌ലിന പറഞ്ഞു. 

സെമി ഫൈനലില്‍ എനിക്ക് എന്റെ തന്ത്രങ്ങള്‍ വെച്ച് കളിക്കാനായില്ല. അവരുടെ കരുത്തിനെ സംബന്ധിച്ചും ആക്രമിച്ച് കളിക്കാനുള്ള മെന്റാലിറ്റിയുമായിട്ടാവും വരിക എന്ന് ബോധ്യം എനിക്കുണ്ടായിരുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ പ്രതിരോധത്തിലേക്ക് വീണാല്‍ പിന്നെ ഞാന്‍ ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തും. 

സേഫ് ഡിസ്റ്റന്‍സില്‍ നിന്ന് ആക്രമിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. സെമിയില്‍ എനിക്ക് അതിന് കഴിഞ്ഞില്ല. അവരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതിന് കഴിഞ്ഞില്ല. എനിക്കെതിരായ പഞ്ചുകളുടെ അത്രയും തിരിച്ചു നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ അവര്‍ ഒരു ഘട്ടത്തിലും പിന്നോട്ട് പോയില്ല, ലവ്‌ലിന പറഞ്ഞു. 

ബോക്‌സിങ് ആരംഭിച്ചത് മുതല്‍ ഒളിംപിക്‌സ് സ്വര്‍ണമാണ് എന്റെ സ്വപ്നം. അതാണ് എനിക്ക് വേണ്ടത്. ഒരു മെഡല്‍ ലഭിക്കുക സന്തോഷമാണ്. എന്നാല്‍ സ്വര്‍ണം ലഭിക്കുക എന്നത് വ്യത്യസ്തമാണ്. ടോക്യോയിലെ വെങ്കലം രാജ്യത്തിനായി സമര്‍പ്പിക്കുന്നതായും ലവ്‌ലിന പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com