മാനസികാരോഗ്യത്തിന് മുന്‍ഗണന; സ്‌റ്റോക്ക്‌സിനും ബൈല്‍സിനും പിന്നാലെ അമേലിയ കെര്‍; ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് പിന്മാറി

അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സിന്റേയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റേയും പാത പിന്തുടര്‍ന്ന് അമേലിയ കെര്‍
അമേലിയ കെര്‍/ഫോട്ടോ: ട്വിറ്റര്‍
അമേലിയ കെര്‍/ഫോട്ടോ: ട്വിറ്റര്‍

ക്രൈസ്റ്റ്ചര്‍ച്ച്: അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് താരം സിമോണ്‍ ബൈല്‍സിന്റേയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്റേയും പാത പിന്തുടര്‍ന്ന് അമേലിയ കെര്‍. ന്യൂസിലാന്‍ഡ് വനിതാ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്ന് അമേലിയ പിന്മാറി. 

മാനസികാരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് അമേലിയയുടെ പിന്മാറ്റം. ന്യൂസിലാന്‍ഡിനെ പ്രതിനിധീകരിച്ച് കളിക്കുക എന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ എന്റെ സപ്പോര്‍ട്ട് നെറ്റ് വര്‍ക്കുമായുള്ള വിശകലനത്തിനൊടുവില്‍ മാനസികാരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച് ഇപ്പോള്‍ എടുക്കാനാവുന്ന ഏറ്റവും മികച്ച തീരുമാനം ഇതാണ്, കെര്‍ പറഞ്ഞു. 

കോവിഡിനെ തുടര്‍ന്ന് ഏവര്‍ക്കും പ്രയാസം നേരിടുന്ന സാഹചര്യങ്ങളാണ് ചുറ്റിലും. കുടുംബത്തെ വിട്ടു നില്‍ക്കേണ്ടി വരുന്നതും ബയോ ബബിളും ക്വാറന്റൈന്‍ കാലയളവുമെല്ലാം ദുഷ്‌കരമാണെന്ന് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡെവൈന്‍ പറഞ്ഞു. 

41 ഏകദിനങ്ങളാണ് കെര്‍ കിവീസിന് വേണ്ടി കളിച്ചത്. നേരത്തെ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് മാനസികാരോഗ്യം ചൂണ്ടി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ സ്റ്റാര്‍ ജിംനാസ്റ്റിക്‌സ് താരമായ സിമോണ്‍ ബൈല്‍സ് മൂന്ന് മത്സരങ്ങളില്‍ നിന്ന് പിന്മാറല്‍ പ്രഖ്യാപിച്ചാണ് ലോകത്തെ ഞെട്ടിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com