1983,2007,2011 ജയങ്ങള്‍ മറന്നേക്കൂ, ഏത് ലോകകപ്പിനേക്കാളും മഹനീയം ഇത്: ഗൗതം ഗംഭീര്‍ 

ലോകകപ്പ് ജയങ്ങളേക്കാള്‍ വലുത് എന്നാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്
ജര്‍മനിയെ തോല്‍പ്പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ആഘോഷം/ഫോട്ടോ: ഫോട്ടോ: പിടിഐ
ജര്‍മനിയെ തോല്‍പ്പിച്ച് വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ ആഘോഷം/ഫോട്ടോ: ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: 41 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ സംഘത്തെ ആശംസകള്‍ കൊണ്ട് മൂടുകയാണ് രാജ്യം. ലോകകപ്പ് ജയങ്ങളേക്കാള്‍ വലുത് എന്നാണ് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്. 

1983,2007,2011 മറന്നേക്കൂ, എല്ലാ ലോകകപ്പുകളേക്കാളും വലുതാണ് ഹോക്കിയിലെ ഈ മെഡല്‍, ഇന്ത്യന്‍ ഹോക്കി സംഘത്തിന്റെ ചിത്രം പങ്കുവെച്ച് ഗൗതം ഗംഭീര്‍ കുറിച്ചു. വെങ്കല പോരിനായുള്ള മത്സരത്തില്‍ ജര്‍മനിയെ 5-4നാണ് ഇന്ത്യ തോല്‍പ്പിച്ചത്. 

രാജ്യത്തിന് മുഴുവന്‍ വൈകാരികമായ നിമിഷം എന്നാണ് അഭിനവ് ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചത്. എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മ്മയിലുണ്ടാകുമെന്നാണ് പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com