ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷ നല്‍കി അതിഥി അശോക്; നാലാം റണ്ടിലേക്ക് കടന്നത് രണ്ടാം സ്ഥാനം പിടിച്ച്‌

വനിതകളുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയിലാണ് അതിഥി അശോക്ക് രാജ്യത്തിന് പ്രതീക്ഷയാവുന്നത്
അതിഥി അശോക്/ഫോട്ടോ: എപി
അതിഥി അശോക്/ഫോട്ടോ: എപി

ടോക്യോ: ഒളിംപിക്‌സ് ഗോള്‍ഫില്‍ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ഇന്ത്യയുടെ അതിഥി അശോക്. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് അതിഥി മൂന്നാം റൗണ്ട് കടന്നത്. വനിതകളുടെ വ്യക്തിഗത സ്‌ട്രോക്ക് പ്ലേയിലാണ് അതിഥി അശോക്ക് രാജ്യത്തിന് പ്രതീക്ഷയാവുന്നത്.

മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ നെല്ലി കോര്‍ഡെയാണ് ഒന്നാം സ്ഥാനത്ത്. ലോക ഒന്നാം നമ്പര്‍ താരമാണ് നെല്ലി കോര്‍ഡെ. ന്യൂസിലാന്‍ഡിന്റെ ലിഡിയോ കോ, ഓസ്‌ട്രേലിയയുടെ ഹന്നാ ഗ്രീന്‍, ഡെന്‍മാര്‍ക്കിന്റെ എമിലി ക്രിസ്‌റ്റൈന്‍ എന്നിവരാണ് അതിഥിക്ക് പിന്നിലുള്ളത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്ഥിരത പുലര്‍ത്തിയാണ് അതിഥിയുടെ പ്രകടനം. 

ആദ്യ ദിനം മൂന്നാം സ്ഥാനത്തേക്ക് ബംഗളൂരുകാരിയായ 23കാരി കുതിച്ചെത്തുകയായിരുന്നു. നാലാം റൗണ്ടില്‍ തന്റെ മികവ് നിലനിര്‍ത്തുക എന്നതാണ് അതിഥിക്ക് മുന്‍പില്‍ ഇപ്പോഴുള്ള വെല്ലുവിളി. അതിഥിക്കൊപ്പം ഗോള്‍ഫില്‍ മത്സരിച്ച മറ്റൊരു താരം ദിക്ഷ ദഗറും നാലാം റൗണ്ടിലേക്ക് യോഗ്യത നേടി.  ഇത് അതിഥിയുടെ രണ്ടാം ഒളിംപിക്‌സ് ആണ്. റിയോയില്‍ അതിഥി മാത്രമാണ് ഗോള്‍ഫിലെ വനിതാ വിഭാഗത്തില്‍ മത്സരിച്ച ഏക ഇന്ത്യന്‍ താരം. 

റിയോയില്‍ 41ാം സ്ഥാനത്താണ് അതിഥി ഫിനിഷ് ചെയ്തത്. ഈ വര്‍ഷം വളരെ കുറവ് മത്സരങ്ങളില്‍ മാത്രമാണ് അതിഥി പങ്കെടുത്തിരുന്നത്. കോവിഡ് ബാധിതയായതും പരിശീലനത്തില്‍ തിരിച്ചടിയായി. 72 ഹോള്‍സ് ആണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍ 54 ഹോള്‍സിലേക്ക് ചുരുക്കേണ്ടി വന്നാല്‍ അതിഥിക്ക് വെള്ളി ഉറപ്പിക്കാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com