സ്റ്റേഡിയങ്ങള്‍ക്കും കായിക താരങ്ങളുടെ പേര് നല്‍കണമെന്ന് ഇര്‍ഫാന്‍ പഠാന്‍, ലക്ഷ്യം വെച്ചത് നരേന്ദ്ര മോദിയെ എന്ന് ആരാധകര്‍ 

കായിക മേഖലയില്‍ ഇതുപോലുള്ള മാറ്റങ്ങള്‍ ഇനിയുമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതായും ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു
ഇർഫാൻ പഠാൻ/ഫയൽ ചിത്രം
ഇർഫാൻ പഠാൻ/ഫയൽ ചിത്രം

ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങളുടെ പേരും കായിക താരങ്ങളുടെ പേരിലേക്ക് മാറ്റുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ഖേല്‍ രത്‌നയില്‍ നിന്ന് രാജീവ് ഗാന്ധിയുടെ പേര് ഒഴിവാക്കി ധ്യാന്‍ ചന്ദിന്റെ പേര് നല്‍കിയ നീക്കത്തെ പിന്തുണച്ചാണ്‌ ഇര്‍ഫാന്‍ പഠാന്റെ പ്രതികരണം. 

ഈ വര്‍ഷം ആദ്യം മൊട്ടേര സ്‌റ്റേഡിയത്തിന്റെ പേര് നരേന്ദ്ര മോദി സ്‌റ്റേഡിയം എന്ന് മാറ്റിയിരുന്നു. ആ സമയം പേര് മാറ്റിയതിന് എതിരെ വലിയ വിമര്‍ശനം ഉയരുകയും ചെയ്തു. 

എല്ലാ അര്‍ഥത്തിലും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നു. കായിക മേഖലയില്‍ ഇതുപോലുള്ള മാറ്റങ്ങള്‍ ഇനിയുമുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നതായും ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു. കായിക സ്റ്റേഡിയങ്ങള്‍ക്കും കായിക താരങ്ങളുടെ പേര് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായുള്ള പഠാന്റെ പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യം വെച്ചുള്ളതാണോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com