ചരിത്ര മെഡല്‍ തലനാരിഴയ്ക്ക് നഷ്ടം; ഗോള്‍ഫില്‍ അദിതി ഫിനിഷ് ചെയ്തത് നാലാമത്‌

ഒളിംപിക്‌സ് ഗോള്‍ഫിലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മെഡല്‍ കയ്യകലത്തില്‍ നിന്ന് അകന്നു
അതിഥി അശോക്‌
അതിഥി അശോക്‌

ടോക്യോ: ഒളിംപിക്‌സ് ഗോള്‍ഫിലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മെഡല്‍ കയ്യകലത്തില്‍ നിന്ന് അകന്നു. നാല് ദിവസവും മികച്ച പ്രകടനം പുറത്തെടുത്ത അദിതി അശോക് നാലാം റൗണ്ടിലും പൊരുതി. എന്നാല്‍ പ്രതികൂല കാലാവസ്ഥ വിനയായപ്പോള്‍  നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. 

ലോക ഒന്നാം നമ്പര്‍ താരമായ കോര്‍ദയോട് ഒപ്പം പിടിച്ചാണ് 200ാം റാങ്ക് താരമായ അദിതി രാജ്യത്തിന് മെഡല്‍ പ്രതീക്ഷ നല്‍കിയത്. എന്നാല്‍ പ്രതികൂല കാലാവസ്ഥ നിറഞ്ഞ നാലാം റൗണ്ടിലെ അവസാന ഹോളുകളില്‍ അദിതിക്ക് തിരിച്ചടി നേരിട്ടു.  3 റൗണ്ടുകളിൽ ആകെ അദിതി എടുത്ത സ്ട്രോക്കുകളുടെ എണ്ണം 67,66,68 എന്ന നിലയിൽ ആണ്. റൗണ്ട് ഫോറില്‍ 68. എങ്കിലും മെഡല്‍ നേട്ടത്തിലേക്ക് എത്താന്‍ അതിഥിക്ക് കഴിഞ്ഞില്ല. അവസാന രണ്ട് ഹോളുകളിലാണ അദിതി പുറകോട്ട് പോയത്. 

അമേരിക്കുടെ കോര്‍ദയ്ക്കാണ് സ്വര്‍ണം. മോശം കാലാവസ്ഥയെ തുടര്‍ന്ന് 16ാം ഹോള്‍സിന് ശേഷം റൗണ്ട് നാലിലെ മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കുമ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു അദിതി. ഇവിടെ മത്സരം പുനരാരംഭിക്കാനാവാത്ത സാഹചര്യം വന്നിരുന്നു എങ്കില്‍ മൂന്നാം റൗണ്ടിലെ പോയിന്റ് നില അനുസരിച്ച് മെഡല്‍ നിശ്ചയിക്കുമായിരുന്നു. അങ്ങനെ വരുമ്പോള്‍ റൗണ്ട് മൂന്നില്‍ രണ്ടാമത് നില്‍ക്കുന്ന അതിഥിക്ക് വെള്ളി നേടാനുള്ള സാഹചര്യം ഉടലെടുത്തി. എന്നാല്‍ ഏതാനും സമയത്തെ ഇടവേളയ്ക്ക് ശേഷം നാലാം റൗണ്ട് പുനരാരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com