'എവിടെയോ ഇരുന്ന് ഇത് കണ്ട് അച്ഛന്‍ കരയുന്നുണ്ടാവും'; നീരജ് ചോപ്രയുടെ സുവര്‍ണ നേട്ടത്തില്‍ ജീവ് മില്‍ഖ സിങ് 

ചരിത്രമെഴുതി നേടിയ സുവര്‍ണ നേട്ടം ഇന്ത്യയുടെ സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിങിനാണ് നീരജ് ചോപ്ര സമര്‍പ്പിച്ചത്
നീരജ് ചോപ്ര, മില്‍ഖ സിങ്/ഫോട്ടോ: പിടിഐ
നീരജ് ചോപ്ര, മില്‍ഖ സിങ്/ഫോട്ടോ: പിടിഐ

ന്യൂഡല്‍ഹി: ചരിത്രമെഴുതി നേടിയ സുവര്‍ണ നേട്ടം ഇന്ത്യയുടെ സ്പ്രിന്റ് ഇതിഹാസം മില്‍ഖാ സിങിനാണ് നീരജ് ചോപ്ര സമര്‍പ്പിച്ചത്. അത് കണ്ട് മുകളിലിരുന്ന് അച്ഛന്‍ കരയുന്നുണ്ടാവും എന്നാണ് മില്‍ഖാ സിങ്ങിന്റെ മകന്‍ ജീവ് മില്‍ഖ സിങ് പറയുന്നത്. 

അദ്ദേഹം ഈ കാഴ്ച എവിടെയോ ഇരുന്ന് കാണുന്നുണ്ടെന്നാണ് എന്റെ പ്രതീക്ഷ. എവിടെയായാലും ഈ മെഡല്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്, മെഡല്‍ സ്വീകരിച്ച ശേഷം നീരജ് പറഞ്ഞു.

സന്തോഷം കൊണ്ട് അച്ഛന്‍ മുകളിലിരുന്ന് കരയുന്നുണ്ടാവും. അദ്ദേഹത്തിന്റെ സ്വപ്‌നം യാഥാര്‍ഥ്യമായി. ഈ സന്ദേശം എഴുതുമ്പോഴും ഞാന്‍ കരയുകയാണ്. ഇന്ത്യക്ക് അഭിമാന നിമിഷം. അവന്റെ നിശ്ചയദാര്‍ഡ്യത്തിനും കഠിനാധ്വാനത്തിനും സല്യൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ...മില്‍ഖാ സിങ്ങിന്റെ മകനും ഗോള്‍ഫ് താരവുമായ ജീവ് മില്‍ഖ സിങ് പറഞ്ഞു. 

റോം ഒളിംപിക്‌സില്‍ മില്‍ഖ സിങ് സൃഷ്ടിച്ച ദേശിയ റെക്കോര്‍ഡ് 40 വര്‍ഷമാണ് അനക്കമില്ലാതെ കിടന്നത്. നാല് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡലാണ് മില്‍ഖ സിങ് ഓടിയെടുത്തത്. 2010ല്‍ ഡിസ്‌കസ് ത്രോയില്‍ കൃഷ്ണ പൂനിയ മെഡല്‍ നേടുന്നത് വരെ കോമണ്‍വെല്‍ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടിയ ഒരേയൊരു താരമായി മില്‍ഖാ സിങ് തുടര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com