ഒളിംപിക്‌സിന് 6 മാസം മുന്‍പ് മധുരം ഒഴിവാക്കി; വിട്ടുവീഴ്ചയില്ലാത്ത ഡയറ്റ്, പക്ഷേ ഗോള്‍ഗപ്പയ്ക്ക് മുന്‍പില്‍ ആ മനസ് ഇളകും

ഗോള്‍ഗപ്പ കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ കൂടുതലും വെള്ളമാണ്
നീരജ് ചോപ്ര ഒളിംപിക്സ് മത്സരത്തിനിടെ/ പിടിഐ
നീരജ് ചോപ്ര ഒളിംപിക്സ് മത്സരത്തിനിടെ/ പിടിഐ

സ്വര്‍ണ തിളക്കത്തിലേക്ക് എത്തിയതിന് പിന്നാലെ നീരജ് ചോപ്രയാണ് രാജ്യത്തെ സംസാര വിഷയം. ഇന്ത്യയുടെ ജാവലിന്‍ ത്രോ ഹീറോയെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍...ഇവിടെ നീരജിന്റെ ഗോള്‍ഗപ്പ പ്രിയവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നു. 

ഗോള്‍ഗപ്പ കഴിക്കുന്നത് കൊണ്ട് ഒരു പ്രശ്‌നവുമില്ല എന്നാണ് ഞാന്‍ കരുതുന്നത്. അതില്‍ കൂടുതലും വെള്ളമാണ്. വയറില്‍ വെള്ളമാണ് നിറയുന്നത്. ഗോള്‍ഗപ്പയില്‍ മൈത കുറവാണ്. ഏതാനും റൊട്ടിയില്‍ ഉള്ള അത്ര മൈദയാണ് ഗോള്‍ഗപ്പയിലുമുള്ളത്. ഒരുപാട് ഗോള്‍ഗപ്പ കഴിച്ചാല്‍ ഉള്ളിലേക്ക് കൂടുതലായും എത്തുന്നത് വെള്ളമാണ്, ഇഎസ്പിഎന്നിന് നല്‍കിയ അഭിമുഖത്തില്‍ നീരജ് പറയുന്നു. 

എല്ലാ ദിവസവും ഗോള്‍ഗപ്പ കഴിക്കാന്‍ ഞാന്‍ നിങ്ങളോട് പറയുന്നില്ല. എന്നാല്‍ ഒരുപാട് നാള്‍ കൂടി കായിക താരങ്ങള്‍ ഗോള്‍ഗപ്പ കഴിക്കുന്നതില്‍ പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല, നീരജ് പറഞ്ഞു. റൊട്ടി പൊടിച്ച് പഞ്ചസാരയും നെയ്യും ഇട്ട് ഉണ്ടാക്കുന്ന ചുര്‍മയാണ് നീരജിന്റെ ഏറ്റവും പ്രധാനപ്പെട്ട വിഭവം. 

ചര്‍മയാണ് അവന്റെ പ്രിയപ്പെട്ട വിഭവം. ടോക്യോയില്‍ നിന്ന് മടങ്ങിയെത്തുന്ന നീരജിന് ഞാന്‍ അത് തയ്യാറാക്കി നല്‍കും, നീരജിന്റെ അമ്മ സരോജ് ദേവി പറഞ്ഞു. ഒളിംപിക്‌സിന് ആറ് മാസം മുന്‍പ് തന്നെ നീരജ് മധുരം കഴിക്കുന്നത് ഉപേക്ഷിച്ചിരുന്നതായി നീരജിന്റെ സഹോദരി പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com