ഞാന്‍ മരിച്ച് പോകുമായിരുന്നു, വനിതാ ടീമിന്റെ മത്സരം കാണാന്‍ തയ്യാറായില്ല: പിആര്‍ ശ്രീജേഷ് 

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ വെങ്കല പോരിനായുള്ള മത്സരം കണ്ടിരുന്നില്ലെന്നാണ് മലയാളി താരം ആര്‍ ശ്രീജേഷ് പറയുന്നത്
പിആര്‍ ശ്രീജേഷ്/ഫോട്ടോ: ട്വിറ്റര്‍
പിആര്‍ ശ്രീജേഷ്/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഹോക്കിയില്‍ ഇന്ത്യയുടെ വനിതാ, പുരുഷ ടീമുകള്‍ രാജ്യത്തിന് അഭിമാനിക്കാന്‍ ഏറെ നല്‍കിയാണ് ടോക്യോയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ ഇവിടെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ വെങ്കല പോരിനായുള്ള മത്സരം കണ്ടിരുന്നില്ലെന്നാണ് മലയാളി താരം ആര്‍ ശ്രീജേഷ് പറയുന്നത്. 

അവരുടെ സെമി ഫൈനല്‍ മത്സരം നടക്കുമ്പോള്‍ ഞങ്ങള്‍ അടുത്ത മത്സരത്തിനായി ഒരുങ്ങുകയായിരുന്നു. ടീം മീറ്റിങ്ങിന്റെ സമയമായിരുന്നു അത്. മീറ്റിങ് നിര്‍ത്തി വെച്ച് ഞങ്ങള്‍ പ്രൊജക്ടര്‍ ഓണ്‍ ചെയ്തു. ആ മത്സരം കാണുക എന്നത് എനിക്ക് വലിയ സമ്മര്‍ദമായിരുന്നു. ലോകകപ്പിലോ, ഒളിംപിക്‌സിലോ കളിക്കുമ്പോള്‍ പോലും എനിക്ക് അത്രയും സമ്മര്‍ദം ഉണ്ടായിട്ടില്ല. എന്റെ ഷര്‍ട്ടിന് പുറത്തേക്ക് നോക്കിയാല്‍ തന്നെ ആ സമയം ഹൃദയം ഇടിക്കുന്നത് കാണാമായിരുന്നു, ശ്രീജേഷ് പറഞ്ഞു. 

വെങ്കല പോരിനായുള്ള വനിതാ ടീമിന്റെ മത്സരം ഞാന്‍ കാണില്ലെന്ന് പറഞ്ഞു. കാരണം ഞാന്‍ മരിച്ച് പോവും. ലൈവ് കളി കാണാതെ ലൈവ് ഡാറ്റ നോക്കുകയാണ് ചെയ്തത്, ശ്രീജേഷ് പറഞ്ഞു. 

പുരുഷ ടീം വെങ്കലം നേടിയപ്പോള്‍ വെങ്കല പോരില്‍ ഇന്ത്യന്‍ വനിതകള്‍ 3-4ന് തോല്‍വിയിലേക്ക് വീണു. കഴിഞ്ഞ ഒളിംപിക്‌സില്‍ തനിക്കും ടീമിനാകേയും മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് വനിതാ ഗോള്‍കീപ്പര്‍ സവിത പുനിയ പറഞ്ഞു. ഇത്തവണ പ്രകടനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ശ്രദ്ധ നല്‍കി. എന്നാല്‍ അവസാനിച്ചത് ഇങ്ങനേയും. എനിക്ക് എന്നെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, കരഞ്ഞു പോയി, സവിത പുനിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com