ഐപിഎല്ലിനായി കിവീസ് താരങ്ങള്‍ എത്തും; പാകിസ്ഥാനിലേക്ക് രണ്ടാം നിര ടീം; ടി20 ലോകകപ്പ് സംഘത്തേയും പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്‌

ഐപിഎല്‍ കളിക്കാന്‍ തങ്ങളുടെ കളിക്കാര്‍ക്ക് അനുമതി നല്‍കി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്
കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ
കെയ്ന്‍ വില്യംസണ്‍/ഫയല്‍ ഫോട്ടോ

ക്രൈസ്റ്റ്ചര്‍ച്ച്: ഐപിഎല്‍ കളിക്കാന്‍ തങ്ങളുടെ കളിക്കാര്‍ക്ക് അനുമതി നല്‍കി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ടി20 ലോകകപ്പിനുള്ള ന്യൂസിലാന്‍ഡ് സംഘത്തേയും പ്രഖ്യാപിച്ചിട്ടുണ്ട്. 

ടി20 ലോകകപ്പിന് ശേഷം കെയ്ന്‍ വില്യംസണിന്റെ നായകത്വത്തിന് കീഴില്‍ ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ പര്യടനം നടത്തും. ഐപിഎല്ലിന്റെ സമയം സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ടോം ലാതമിന്റെ നായകത്വത്തിന് കീഴില്‍ ന്യൂസിലാന്‍ഡിന്റെ രണ്ടാം നിര ടീമാണ് പാകിസ്ഥാന്‍ പര്യടനത്തിനായി പോവുക. 

ടി20 ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന കിവീസിന്റെ ഭൂരിഭാഗം താരങ്ങളും ഐപിഎല്‍ കളിക്കാന്‍ എത്തും. ഐപിഎല്‍ കളിക്കുന്നതിലൂടെ ടി20 ലോകകപ്പിന് മുന്‍പുള്ള വലിയ മുന്നൊരുക്കമാവും ഇതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വിലയിരുത്തുന്നു. 

18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് പാകിസ്ഥാനിലേക്ക് എത്തുന്നത്. പാകിസ്ഥാന് എതിരായ മൂന്ന് ഏകദിനങ്ങള്‍ക്കായി റോസ് ടെയ്‌ലറെ ആദ്യം ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കായി ഒരുങ്ങുന്നതിന് വേണ്ടി ടെയ്‌ലര്‍ ഇതില്‍ നിന്ന് പിന്മാറി. 

ടി20 ലോകകപ്പിനുള്ള ന്യൂസിലാന്‍ഡിന്റെ 15 അംഗ സംഘം

വില്യംസണ്‍, ടോഡ് അസ്റ്റല്‍, ബോള്‍ട്ട്, മാര്‍ക് ചാപ്മാന്‍, ഡെവോണ്‍ കോണ്‍വേ, ലോക്കി ഫെര്‍ഗൂസന്‍, ഗപ്റ്റില്‍, ജാമിസണ്‍, ഡാരില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിപ്പ്‌സ്, മിച്ചല്‍ സാന്ത്‌നര്‍, ടിം സീഫേര്‍ട്ട്, ഇഷ് സോധി, ടിം സൗത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com