കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യക്കും ഇംഗ്ലണ്ടിനും തിരിച്ചടി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പോയിന്റ് നഷ്ടം

ഇതോടെ ഇരു ടീമുകള്‍ക്കും ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഉള്ളത് രണ്ട് പോയിന്റ് വീതം
കുറഞ്ഞ ഓവര്‍ നിരക്ക്; ഇന്ത്യക്കും ഇംഗ്ലണ്ടിനും തിരിച്ചടി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പോയിന്റ് നഷ്ടം

നോട്ടിങ്ഹാം: ആദ്യ ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടീമുകള്‍ക്ക് ശിക്ഷ. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിന്ന് ഇരു ടീമുകളുടേയും രണ്ട് പോയിന്റ് വീതമാണ് കുറച്ചത്.

ഇതോടെ ഇരു ടീമുകള്‍ക്കും ഇപ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഉള്ളത് രണ്ട് പോയിന്റ് വീതം. പോയിന്റ് പിടിച്ചതിനൊപ്പം മാച്ച് ഫിയുടെ 40 ശതമാനം ഇരു ടീമും പിഴയായി അടയ്ക്കണം. 

അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. മഴ വില്ലനായി എത്തിയതാണ് വിനയായത്. അഞ്ചാം ദിനം 9 വിക്കറ്റ് കയ്യിലിരിക്കെ 150 റണ്‍സിന് അടുത്താണ് ഇന്ത്യക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. മഴ കളി തുടര്‍ന്നതോടെ അവസാന ദിനം ഒരു ഓവര്‍ പോലും എറിയാന്‍ സാധിച്ചില്ല. 

ഓഗസ്റ്റ് 12നാണ് രണ്ടാമത്തെ ടെസ്റ്റ്. ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകരായ ഇന്ത്യ ആധിപത്യം പുലര്‍ത്തിയത് ഇംഗ്ലണ്ടിനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതിനാല്‍ രണ്ടാം ടെസ്റ്റില്‍ മികച്ച തിരിച്ചു വരവാണ് ഇംഗ്ലണ്ട് ലക്ഷ്യം വെക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com