ടോക്യോയിൽ സ്വർണം നേടി ചരിത്രമെഴുതി; നീരജ് ചോപ്രയ്ക്ക് മറ്റൊരു നേട്ടം കൂടി 

ടോക്യോയിൽ സ്വർണം നേടി ചരിത്രമെഴുതി; നീരജ് ചോപ്രയ്ക്ക് മറ്റൊരു നേട്ടം കൂടി 
നീരജ് ചോപ്ര/ ട്വിറ്റർ
നീരജ് ചോപ്ര/ ട്വിറ്റർ

ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടി ചരിത്രമെഴുതിയതിന് പിന്നാലെ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയ്ക്ക് മറ്റൊരു നേട്ടം കൂടി. ഏറ്റവും പുതിയ ജാവലിന്‍ ത്രോ ലോക റാങ്കില്‍ നീരജ് രണ്ടാം സ്ഥാനത്തേക്ക് വന്‍ മുന്നേറ്റം നടത്തി. വേള്‍ഡ് അത്‌ലറ്റിക്‌സാണ് റാങ്കിങ് പുറത്തുവിട്ടത്. 

ഇന്ത്യക്കായി ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയതിലൂടെ നീരജ് സ്വന്തം പേരിലാക്കിയത്. 87.58 മീറ്റര്‍ ജാവലിന്‍ എറിഞ്ഞാണ് താരം സുവര്‍ണ നേട്ടത്തിലെത്തിയത്. പിന്നാലെയാണ് റാങ്കിങിലെ മുന്നേറ്റം. 

ഒറ്റയടിക്ക് 14 സ്ഥാനങ്ങളാണ് നീരജ് മെച്ചപ്പെടുത്തിയത്. ജര്‍മനിയുടെ ജൊഹാനസ് വെറ്ററാണ് ഒന്നാം സ്ഥാനത്ത്. താരത്തിന് 1396 പോയിന്റ് ലഭിച്ചപ്പോള്‍ നീരജിന് 1315 പോയിന്റുകളാണ് ഉള്ളത്. 

ടോക്യോയില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ആദ്യ ഒളിംപിക് അത്‌ലറ്റിക് മെഡല്‍ നേടുന്ന താരമായതോടെ നീരജിന്റെ പ്രൊഫൈല്‍ ആകാശത്തോളം ഉയരത്തിലായെന്ന് വേള്‍ഡ് അത്‌ലറ്റിക്‌സ് തങ്ങളുടെ വെബ്‌സൈറ്റില്‍ കുറിച്ചു. താരത്തെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നവരുടെ എണ്ണത്തിലും വന്‍ കുതിച്ചു കയറ്റമാണ് ഉണ്ടായിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com