കോഹ്‌ലിക്ക് കെണി ഒരുക്കിയത് നാലാം സ്റ്റംപ് ലൈനില്‍; തന്ത്രം വെളിപ്പെടുത്തി റോബിന്‍സണ്‍

ഇതുവരെയുള്ളതില്‍ വെച്ച് എന്റെ ഏറ്റവും വിലപ്പെട്ട വിക്കറ്റ് കോഹ് ലിയുടേതാണ്
വിരാട് കോഹ് ലി/ഫോട്ടോ: ട്വിറ്റര്‍
വിരാട് കോഹ് ലി/ഫോട്ടോ: ട്വിറ്റര്‍

ലണ്ടന്‍: ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം വിരാട് കോഹ്‌ലിയുടെ വിലപ്പെട്ട വിക്കറ്റ് ഒലി റോബിന്‍സണിന്റെ കൈകളിലേക്കായിരുന്നു വീണത്. അര്‍ധ ശതകത്തോട് അടുത്ത് നിന്ന ഇന്ത്യന്‍ നായകന്റെ വിക്കറ്റ് വീഴ്ത്താന്‍ ഇവിടെ പ്രയോഗിച്ച തന്ത്രത്തെ കുറിച്ച് പറയുകയാണ് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ഇപ്പോള്‍. 

ഇതുവരെയുള്ളതില്‍ വെച്ച് എന്റെ ഏറ്റവും വിലപ്പെട്ട വിക്കറ്റ് കോഹ് ലിയുടേതാണ്. അത് എന്നെ സന്തോഷിപ്പിക്കുന്നു. അതൊരു വലിയ നിമിഷമാണ്. നാല്, അഞ്ച് സ്റ്റംപ് ലൈനില്‍ എറിയുക എന്ന തന്ത്രമാണ് കോഹ് ലിക്കെതിരെ പുറത്തെടുത്തത്. ഭാഗ്യം കൊണ്ട് ആ പ്ലാന്‍ ഫലം കണ്ടു, റോബിന്‍സണ്‍ പറഞ്ഞു. 

10-15 അവസരങ്ങള്‍ ഉണ്ടായിരുന്നു. മറ്റൊരു ദിവസമായിരുന്നു എങ്കില്‍ നേരത്തെ തന്നെ രണ്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചാനെ. ഇവിടുത്തെ സാഹചര്യം നോക്കിയപ്പോള്‍ തുടക്കത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്താമെന്നാണ് കരുതിയിരുന്നത്. 

ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു എന്നാണ് എനിക്ക് തോന്നിയത്. അവര്‍ നന്നായി കളിച്ചു. പിച്ചിന് കുറച്ചു കൂടി വേഗം ഞങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍ ഇവിടെ വേഗം കുറവാണ്. സ്വിങ്ങില്‍ സ്ഥിരത ലഭിച്ചിരുന്നില്ലെന്നും റോബിന്‍സണ്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com