എന്തുകൊണ്ട് അശ്വിനെ രണ്ടാം ടെസ്റ്റിലും ഒഴിവാക്കി, കോഹ്‌ലിയുടെ വിശദീകരണം

ഗ്രൗണ്ടിലെ സാഹചര്യവും പിച്ചുമെല്ലാം വിലയിരുത്തിയതിന് ശേഷമാവും ടീമിനെ തെരഞ്ഞെടുക്കുക എന്നാണ് കോഹ്‌ലി പറയുന്നത്
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിന്റെ ആഘോഷം/ഫോട്ടോ: ഐസിസി, ട്വിറ്റർ
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിന്റെ ആഘോഷം/ഫോട്ടോ: ഐസിസി, ട്വിറ്റർ

ലണ്ടന്‍: എന്തുകൊണ്ട് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ രണ്ടാം ടെസ്റ്റിലും പുറത്തിരുത്തി എന്നതില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ മറുപടി. ഗ്രൗണ്ടിലെ സാഹചര്യവും പിച്ചുമെല്ലാം വിലയിരുത്തിയതിന് ശേഷമാവും ടീമിനെ തെരഞ്ഞെടുക്കുക എന്നാണ് കോഹ്‌ലി പറയുന്നത്. 

ശര്‍ദുളിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇശാന്തിന്‌ അവസരം ലഭിച്ചത്. ടീമിന്റെ പദ്ധതികളുടെ ഭാഗമാണ് അശ്വിന്‍. എന്നാല്‍ ഗ്രൗണ്ടിലെ സാഹചര്യങ്ങളും പിച്ചുമെല്ലാം വിലയിരുത്തിയതിന് ശേഷമെ ടീമിനെ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളു, കോഹ് ലി പറഞ്ഞു. 

നാല് പേസര്‍മാര്‍ ലോര്‍ഡ്‌സില്‍ കളിക്കണം എന്നായിരുന്നു തീരുമാനം. അതിനാലാണ് ശര്‍ദുളിന് പകരം ഇശാന്ത് ടീമിലേക്ക് എത്തിയത് എന്നും കോഹ്‌ലി വിശദീകരിക്കുന്നു. നോട്ടിങ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റിലും അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 

രവീന്ദ്ര ജഡേജയെ മാത്രമാണ് രണ്ട് ടെസ്റ്റിലുമായി ഇന്ത്യ സ്പിന്നറായി ഇറക്കിയത്. 79 മത്സരങ്ങളില്‍ നിന്ന് 413 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മുന്നേറുന്ന താരത്തെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കുന്നത് നീതികേടാണ് എന്ന് അഭിപ്രായവും ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com