'കസാകിസ്ഥാന്‍ താരം എന്നോട് ക്ഷമ ചോദിച്ചു'; കയ്യില്‍ കടിച്ച സംഭവത്തില്‍ വിവാദം വേണ്ടെന്ന് രവി ദഹിയ

രവി ദഹിയയുടെ കയ്യില്‍ കസാകിസ്ഥാന്‍ താരം കടിച്ചതിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം
ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം

ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഗുസ്തിയിലെ സെമി പോരിന് ഇടയില്‍ തന്റെ കയ്യില്‍ കടിച്ച കസാകിസ്ഥാന്‍ താരം നൂറിസ്ലാം സനയേവ് തന്നോട് ക്ഷമ ചോദിച്ചിരുന്നതായി ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് രവി ദഹിയ. രവി ദഹിയയുടെ കയ്യില്‍ കസാകിസ്ഥാന്‍ താരം കടിച്ചതിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. 

വിവാദങ്ങളോട് എനിക്ക് താത്പര്യമില്ല. കളിയിലാണ് എന്റെ ശ്രദ്ധ. തൊട്ടടുത്ത ദിവസം അയാള്‍ എന്റെ പക്കല്‍ എത്തി ക്ഷമ ചോദിച്ചു. സുഹൃത്തുക്കളെ, ഇതിനാലാണ് ഞാന്‍ പരാതി നല്‍കാതിരുന്നത്, രവി ദഹിയ പറഞ്ഞു. 

സെമിയില്‍ കസാകിസ്ഥാന്‍ താരത്തിനെതിരെ 2-9ന് പിന്നില്‍ നിന്നതിന് ശേഷമാണ് രവി ദഹിയ ഫൈനല്‍ ഉറപ്പിച്ചത്. പോയിന്റില്‍ പിന്നിലായതിന്റെ സമ്മര്‍ദം മറികടന്നാണ് ഇവിടെ വെള്ളി ഉറപ്പിച്ച് രവി ദഹിയയുടെ വിജയമെത്തിയത്. 

വെള്ളി മെഡല്‍ നേടിയെങ്കിലും അതില്‍ താന്‍ തൃപ്തനല്ലെന്നാണ് രവി ദഹിയ പറയുന്നത്. സ്വര്‍ണം നേടാന്‍ ഞാന്‍ എന്റെ പരമാവതി നല്‍കിയിരുന്നു. എന്നാല്‍ ചെറിയ മാര്‍ജിനില്‍ അത് നഷ്ടമായതായും രവി ദഹിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com