28ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപനം, പിന്നാലെ യുഎസ് മേജര്‍ ലീഗില്‍ കരാറിലെത്തി ഉന്മുക്ത് ചന്ദ്‌

2021 സീസണിലേക്കായി സിലികണ്‍ വാലി സ്‌ട്രൈക്കേഴ്‌സുമായാണ് ഉന്‍മുക്ത് കരാറിലെത്തിയിരിക്കുന്നത്
ഉന്മുക്ത് ചന്ദ്/ഫയല്‍ ചിത്രം
ഉന്മുക്ത് ചന്ദ്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: 28ാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ യുഎസ്എയിലെ മേജര്‍ ലീഗ് ക്രിക്കറ്റുമായി കരാറിലെത്തി. 2021 സീസണിലേക്കായി സിലികണ്‍ വാലി സ്‌ട്രൈക്കേഴ്‌സുമായാണ് ഉന്‍മുക്ത് കരാറിലെത്തിയിരിക്കുന്നത്. 

2012ല്‍ അണ്ടര്‍ 19 ലോക കിരീടത്തിലേക്ക് ഇന്ത്യ എത്തിയപ്പോള്‍ ഉന്‍മുക്ത് ആയിരുന്നു നായകന്‍. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയതോടെ ഭാവി ഇന്ത്യന്‍ താരം എന്ന് വിലയിരുത്തപ്പെട്ടു. എന്നാല്‍ ഉന്‍മുക്തിന് ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. 

അമേരിക്കയിലെ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആണ് മേജര്‍ ലീഗ് ക്രിക്കറ്റ്ി. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 27 ടീമുകളാണ് ടൂര്‍ണമെന്റിനുള്ളത്. 2021ലാണ് ലീഗിന്റെ തുടക്കം. 26 വേദികളിലായി 200 മത്സരങ്ങളാണ് ലീഗിലുണ്ടാവുക. 400 കളിക്കാര്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും. 

ഐപിഎല്‍ ടീമുകളിലും സ്ഥിര സാന്നിധ്യമാവാന്‍ ഉന്‍മുക്തിന് കഴിഞ്ഞില്ല. ഡല്‍ഹി, രാജസ്ഥാന്‍, മുംബൈ ടീമുകളിലാണ് ഉന്‍മുക്ത് കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍ നിന്ന് 3379 റണ്‍സ് ആണ് ഉന്‍മുക്തിന്റെ സമ്പാദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com