ഫുട്‌ബോള്‍ മികവ് പൊടിതട്ടിയെടുത്ത് ബ്രയാന്‍ ലാറ; അത്ഭുതപ്പെട്ട് ആരാധകര്‍ 

സീസണിലെ ആദ്യ മത്സരത്തിന് തന്റെ പുതിയ ടീമുമായി ഇറങ്ങുന്ന വിയേറയ്ക്ക് ആശംസ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം ലാറയും എത്തി
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

പ്രീമിയര്‍ ലീഗില്‍ പാട്രിക് വിയേറക്ക് കീഴിലെ ആദ്യ മത്സരത്തിനാണ് ക്രിസ്റ്റല്‍ പാലസ് ചെല്‍സിക്കെതിരെ ഇറങ്ങിയത്. സീസണിലെ ആദ്യ മത്സരത്തിന് തന്റെ പുതിയ ടീമുമായി ഇറങ്ങുന്ന വിയേറയ്ക്ക് ആശംസ നേര്‍ന്ന് ക്രിക്കറ്റ് ഇതിഹാസം ലാറയും എത്തിയിരുന്നു. ഇവിടെ ലാറയുടെ ഫുട്‌ബോള്‍ സ്‌കില്‍ ആണ് ആരാധകര്‍ക്കിടയില്‍ വൈറലാവുന്നത്. 

മികച്ചൊരു സീസണ്‍ ആവട്ടെ എന്നാണ് സമൂഹമാധ്യമങ്ങളില്‍ ക്രിസ്റ്റല്‍ പാലസ് പരിശീലകന് ആശംസ നേര്‍ന്ന് ലാറ കുറിച്ചത്. ഇതിനൊപ്പം ഫുട്‌ബോളിലെ തന്റെ കഴിവ് വ്യക്തമാക്കുന്ന വീഡിയോയും ലാറ പങ്കുവയ്ക്കുന്നു. 

ക്രിസ്റ്റല്‍ പാലസിന്റെ ജേഴ്‌സി അണിഞ്ഞാണ് ലാറ തന്റെ സ്‌കൂള്‍ കാലത്തെ ഫുട്‌ബോള്‍ കഴിവുകള്‍ പൊടിതട്ടിയെടുക്കുന്നത്. ദേശിയ അണ്ടര്‍ 14 ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു ലാറ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com