‘ചെറിയ സംഭാവനകൾക്കു പോലും വലിയ വിലയുണ്ട്‘- അഫ്​ഗാൻ ജനതയ്ക്കായി ക്രൗഡ് ഫണ്ടിങുമായി റാഷിദ് ഖാൻ

‘ചെറിയ സംഭാവനകൾക്കു പോലും വലിയ വിലയുണ്ട്‘- അഫ്​ഗാൻ ജനതയ്ക്കായി ക്രൗഡ് ഫണ്ടിങുമായി റാഷിദ് ഖാൻ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കാബൂൾ: താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ വിവിധയിടങ്ങളിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയാണ്. അതിനിടെ രാജ്യത്തെ ജനങ്ങൾക്കു വേണ്ടി ക്രൗഡ് ഫണ്ടിങ്ങിലൂടെ ധനം സമാഹരിക്കാനുള്ള ശ്രമവുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. പൊതുജനങ്ങളിൽ നിന്നു പണം സമാഹരിച്ച് അഫ്ഗാനിലെ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കാനാണു റാഷിദ് ലക്ഷ്യമിടുന്നത്.

‘ഞങ്ങൾ ദൗത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. എല്ലാവരും നൽകുന്ന ചെറിയ സംഭാവനകൾക്കു പോലും വലിയ വിലയുണ്ട്. കാരണം മറ്റൊരാളുടെ ജീവിതം മെച്ചപ്പെടുത്താനാണ് ആ തുക ഉപയോഗിക്കുന്നത്’– റാഷിദ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

നേരത്തെ താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കണമെന്നു ലോക രാഷ്ട്രങ്ങളുടെ തലവൻമാരോടും റാഷിദ് അഭ്യർത്ഥിച്ചിരുന്നു. ക്ലബ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന റാഷിദ് നിലവിൽ യുകെയിൽ തുടരുകയാണ്. ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് റാഷിദ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com