കുപ്പിയേറ്, കൈയാങ്കളി, കൂട്ടയടി; നാണക്കേടിന്റെ മറ്റൊരു ഫുട്‌ബോള്‍ അധ്യായം; ഫ്രഞ്ച് ലീഗ് വണില്‍ മത്സരം ഉപേക്ഷിച്ചു (വീഡിയോ)

കുപ്പിയേറ്, കൈയാങ്കളി, കൂട്ടയടി; നാണക്കേടിന്റെ മറ്റൊരു ഫുട്‌ബോള്‍ അധ്യായം; ഫ്രഞ്ച് ലീഗ് വണില്‍ മത്സരം ഉപേക്ഷിച്ചു (വീഡിയോ)
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ നീസും മാഴ്‌സയും തമ്മിലുള്ള പോരാട്ടം കൈയാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. നീസിന്റെ മൈതാനത്ത് നടന്ന മത്സരത്തിനിടെ മാഴ്‌സ താരങ്ങള്‍ക്ക് നേരെ നീസ് ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് കൈയാങ്കളി അരങ്ങേറുകയായിരുന്നു. ഇതോടെയാണ് മത്സരം സസ്‌പെന്‍ഡ് ചെയ്തത്. മത്സരത്തില്‍ നീസ് 1-0ത്തിന് മുന്നില്‍ നില്‍ക്കേയാണ് ആരാധകര്‍ പ്രകോപനം സൃഷ്ടിച്ചത്. 

മാഴ്‌സ താരമായ ദിമിത്രി പയറ്റിന് നേരെ നീസ് ആരാധകരില്‍ ഒരാള്‍ വെള്ളക്കുപ്പി വലിച്ചെറിഞ്ഞതോടെയാണ് കളി കൈവിട്ടത്. പയറ്റ് ഒരു കോര്‍ണര്‍ എടുക്കാന്‍ എത്തിയ സമയത്താണ് കുപ്പികൊണ്ട് ഏറ് കിട്ടിയത്. പിന്നാലെ പയറ്റി കുപ്പി തിരിച്ച് നീസ് ആരാധകര്‍ക്ക് നേരെ വലിച്ചെറിഞ്ഞതോടെ ആരാധകര്‍ ഒന്നടങ്കം ഇളകി. 

നീസ് ആരാധകര്‍ കൂടുതല്‍ കുപ്പികളും മറ്റും മാഴ്‌സ താരങ്ങള്‍ക്ക് നേരെ എറിയാന്‍ തുടങ്ങിയതോടെ സംഭവം കൂടുതല്‍ പ്രകോപനപരമായി മാറി. അതിനിടെ ഇരു ടീമിലെ താരങ്ങള്‍ തമ്മിലും ഉന്തും തള്ളുമുണ്ടായി. ചില ആരാധകര്‍ സുരക്ഷാ ജീവനക്കാരെ തട്ടിമാറ്റി ഗ്രൗണ്ടിലേക്കിറങ്ങി മാഴ്‌സ താരങ്ങളെ കൈയേറാനുള്ള ശ്രമവും നടത്തി. 

സംഭവം കൂടുതല്‍ അക്രമങ്ങളിലേക്ക് കടക്കമുമെന്ന പ്രതീതി ഉടലെടുത്തു. എന്നാല്‍ സുരക്ഷാ ജീവനക്കാരും ചില താരങ്ങളും മറ്റ് ഒഫീഷ്യല്‍സും അവസരോചിതമായി സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള ശ്രമം നടത്തി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com