ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി ; ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡിന് പരിക്ക് ; മൂന്നാം ടെസ്റ്റില്‍ കളിക്കില്ല

മൂന്നാം ടെസ്റ്റില്‍ വുഡിന് പകരം സാകിബ് മെഹ്മൂദ് കളിച്ചേക്കും
മാര്‍ക്ക് വുഡ്‌ /ഫയല്‍ ചിത്രം
മാര്‍ക്ക് വുഡ്‌ /ഫയല്‍ ചിത്രം

ലോഡ്‌സ് : ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് തുടങ്ങാനിരിക്കേ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. പരിക്കേറ്റ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡിന് മൂന്നാം ടെസ്റ്റ് കളിക്കാനാകില്ല. ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. 

വലതു തോളിനേറ്റ പരിക്കാണ് മാര്‍ക്ക് വുഡിന് വിനയായത്. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനമാണ് 31 കാരനായ വുഡിന് പരിക്കേറ്റത്. 

പരിക്കേറ്റ മാര്‍ക്ക് വുഡിന് പകരക്കാരനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടില്ല. വുഡ് ടീമിനൊപ്പം തുടരും. ഇംഗ്ലണ്ട് മെഡിക്കല്‍ ടീമിന്റെ ചികില്‍സ തുടരുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

മൂന്നാം ടെസ്റ്റില്‍ വുഡിന് പകരം സാകിബ് മെഹ്മൂദ് കളിച്ചേക്കും. ഓഗസ്റ്റ് 25 നാണ് ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. 

പരിക്കു മൂലം സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ്, ഒലി സ്‌റ്റോണ്‍ എന്നീ പ്രമുഖരില്ലാതെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിറങ്ങിയത്. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും ടെസ്റ്റ് പരമ്പരയ്ക്കില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com