10.54 സെക്കന്‍ഡില്‍ 100 മീറ്റര്‍; വീണ്ടും സുവര്‍ണ നേട്ടവുമായി എലൈന്‍ തോംപ്‌സണ്‍; ചരിത്രത്തിലെ മികച്ച രണ്ടാമത്തെ സമയം

10.54 സെക്കന്‍ഡില്‍ 100 മീറ്റര്‍; വീണ്ടും സുവര്‍ണ നേട്ടവുമായി എലൈന്‍ തോംപ്‌സണ്‍; ചരിത്രത്തിലെ മികച്ച രണ്ടാമത്തെ സമയം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: ഒളിംപിക്‌സ് 100 മീറ്റര്‍ സ്വര്‍ണ മെഡല്‍ നേട്ടത്തിന് പിന്നാലെ വീണ്ടും ചരിത്രമെഴുതി ജമൈക്കന്‍ വനിതാ സ്പ്രിന്റര്‍ എലൈന്‍ തോംപ്‌സണ്‍. വനിതകളുടെ 100 മീറ്ററില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കുറിച്ച് എലൈന്‍ വീണ്ടും ശ്രദ്ധേയയായത്. 

ഈഗന്‍ ഡയമണ്ട് ലീഗ് അത്‌ലറ്റിക്‌സ് പോരാട്ടത്തിന്റെ 100 മീറ്ററില്‍ 10.54 സെക്കന്റ് സമയത്തില്‍ ഫനിഷ് ചെയ്താണ് എലൈന്‍ പുതിയ നേട്ടത്തിലെത്തിയത്. അമേരിക്കന്‍ ഇതിഹാസം ഫ്‌ളോറന്‍സ് ഗ്രിഫിത് ജോയ്‌നറുടെ ലോക റെക്കോര്‍ഡിന് തൊട്ടരികിലാണ് എലൈന്‍ എത്തിയത്. 1988ല്‍ ഫ്‌ളോറന്‍സ് ഗ്രിഫിത് സ്ഥാപിച്ച 10.49 സെക്കന്‍ഡാണ് നിലവിലെ ലോക റെക്കോര്‍ഡ്. അതിന് തൊട്ടരികിലാണ് ജമൈക്കന്‍ താരം ഇപ്പോള്‍ എത്തിയത്. 

ടോക്യോ ഒളിംപിക്‌സ് 100 മീറ്ററില്‍ ചരിത്രമെഴുതിയാണ് എലൈന്‍ സ്വര്‍ണം നേടിയത്. കാലങ്ങളായി തകര്‍ക്കപ്പെടാതിരുന്ന ഫ്‌ളോറന്‍സ് ഗ്രിഫിത് സ്ഥാപിച്ച ഒളിംപിക്‌സിലെ മികച്ച സമയം ജമൈക്കന്‍ താരം ഇത്തവണ മറികടന്ന് പുതു ചരിത്രം എഴുതിയിരുന്നു. പിന്നാലെയാണ് ഈ നേട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com