ലോകകപ്പ് യോഗ്യതാ മത്സരത്തിനായും മുഹമ്മദ് സലയെ വിടില്ല; നിലപാടില്‍ ഉറച്ച് ലിവര്‍പൂള്‍ 

നേരത്തെ ഒളിംപിക്‌സിനായും സലയെ ഈജിപ്ത് ടീമിനൊപ്പം ചേരാന്‍ ലിവര്‍പൂള്‍ അനുവദിച്ചിരുന്നില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: മുന്നേറ്റ നിര താരം മുഹമ്മദ് സലയെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനായി വിടില്ലെന്ന് വ്യക്തമാക്കി ലിവര്‍പൂള്‍. നേരത്തെ ഒളിംപിക്‌സിനായും സലയെ ഈജിപ്ത് ടീമിനൊപ്പം ചേരാന്‍ ലിവര്‍പൂള്‍ അനുവദിച്ചിരുന്നില്ല.

സെപ്തംബര്‍ രണ്ടിനാണ് ഈജിപ്തിന്റെ അംഗോളയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരം. അഞ്ചാം തിയതി പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ ലിവര്‍പൂള്‍ നേരിടും. നിലവില്‍ യുകെ സര്‍ക്കാര്‍ റെഡ് ട്രാവല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രാജ്യമാണ് ഈജിപ്ത്. 

റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 10 ദിവസം യുകെയില്‍ ക്വാറന്റൈനിലിരിക്കണം. അതല്ലെങ്കില്‍ ഹോട്ടലില്‍ ക്വാറന്റൈനില്‍ ഇരുന്ന് രണ്ടാമത്തേയെ എട്ടാമത്തേയോ ദിവസവും കോവിഡ് ടെസ്റ്റിന് വിധേയനാവണം. 

എന്നാല്‍ ഈജിപ്തിന്റെ രണ്ടാം ലോകകപ്പ് ക്വാളിഫയര്‍ ഗബോണില്‍ നടക്കുമ്പോള്‍ സലയെ വിടാനാവുമെന്ന് ലിവര്‍പൂള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. മറ്റ് വിദേശ താരങ്ങളുടെ കാര്യത്തിലും ലിവര്‍പൂള്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരിക്കുന്നത്. 

ബ്രസീലിന്റെ മൂന്ന് താരങ്ങളാണ് ലിവര്‍പൂളിലുള്ളത്. ആലിസന്‍ ബെക്കര്‍, ഫാബിനോ, ഫിര്‍മിനോ. യുകെ റെഡ് ട്രാവല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങില്‍ ഉള്‍പ്പെട്ടതാണ് ബ്രസീലും. കോവിഡ് സുരക്ഷ മുന്‍നിര്‍ത്തി കളിക്കാരെ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി അയക്കാന്‍ യൂറോപ്യന്‍ ക്ലബുകള്‍ തയ്യാറായേക്കില്ലെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com