പൂജാരയെ തുടക്കത്തിലെ മടക്കി ഇംഗ്ലണ്ട്, പരമ്പരയിലെ ആദ്യ അര്‍ധ ശതകം കണ്ടെത്തി കോഹ്‌ലി

കോഹ് ലിയുടെ സെഞ്ചുറിയിലേക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 2019ന് ശേഷം കോഹ് ലി രാജ്യാന്തര സെഞ്ചുറി നേടിയിട്ടില്ല
ഹെഡിങ്‌ലേയില്‍ കോഹ്‌ലിയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഹെഡിങ്‌ലേയില്‍ കോഹ്‌ലിയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ലീഡ്‌സ്: ഹെഡിങ്‌ലേ ടെസ്റ്റിന്റെ നാലാം ദിനം ബാറ്റിങ് ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യക്ക് തിരിച്ചടി. തുടക്കത്തില്‍ നിന്ന് ചേതേശ്വര്‍ പൂജാര പുറത്തായി. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 91 റണ്‍സ് എന്ന നിലയിലായിരുന്നു പൂജാര. നാലാം ദിനം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് പൂജാര മടങ്ങിയത്. 

ഹെഡിങ്‌ലേയില്‍ വിരാട് കോഹ് ലി അര്‍ധ ശതകം പിന്നിട്ടു. പരമ്പരയിലെ കോഹ് ലിയുടെ ആദ്യ അര്‍ധ ശതകമാണ് ഇത്. കോഹ് ലിയുടെ സെഞ്ചുറിയിലേക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 2019ന് ശേഷം കോഹ് ലി രാജ്യാന്തര സെഞ്ചുറി നേടിയിട്ടില്ല. 

ഓലേ റോബിന്‍സനാണ് തുടക്കത്തില്‍ തന്നെ പൂജാരയെ മടക്കിയത്. റോബിന്‍സണിന്റെ ഡെലിവറിയില്‍ ഷോട്ടിന് ശ്രമിക്കാതെ പാഡ് വെച്ച് പ്രതിരോധിക്കാനാണ് പൂജാര ശ്രമിച്ചത്. ഇതോടെ പന്ത് പൂജാരയുടെ ബാക്ക് പാഡില്‍ കൊണ്ടു. എന്നാല്‍ അമ്പയര്‍ ഔട്ട് വിധിച്ചില്ല. ബാറ്റ്‌സ്മാന്‍ ഷോട്ടിന് ശ്രമിക്കുന്നില്ലെങ്കില്‍ ഇംപാക്ട് ഇവിടെ വിഷയമാകുന്നില്ലെന്നാണ് നിയമം. 

പന്ത് വിലയിരുത്തുന്നതില്‍ പൂജാരയ്ക്ക് സംഭവിച്ച പിഴവാണ് ഇവിടെ വിക്കറ്റ് നഷ്ടപ്പെടാന്‍ ഇടയാക്കിയത്. ഫ്രണ്ട് പാഡിലാണ് കൊണ്ടിരുന്നത് എങ്കില്‍ സ്റ്റംപിന് മുകളിലായാനെ അത്. ഒരു ഇടവേളയ്ക്ക് ശേഷം സെഞ്ചുറിയിലേക്ക് എത്താനുള്ള അവസരമാണ് ഇവിടെ പൂജാരയ്ക്ക് നഷ്ടമായത്. 

കോഹ് ലിയും രഹാനെയുമാണ് ഇപ്പോള്‍ ക്രീസില്‍. ഇരുവര്‍ക്കും കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടും. 88 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 125 റണ്‍സ് ആണ് ഇന്ത്യക്ക് ഇനിയും മറികടക്കേണ്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com