ഇന്ത്യയ്ക്ക് സൂപ്പർ സൺഡേ; പരാലിംപിക്സിൽ മൂന്നാം മെഡൽ; ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം

ഇന്ത്യയ്ക്ക് സൂപ്പർ സൺഡേ; പരാലിംപിക്സിൽ മൂന്നാം മെഡൽ; ഡിസ്കസ് ത്രോയിൽ വിനോദ് കുമാറിന് വെങ്കലം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഇന്ന് മികച്ച ദിവസം. ഇന്ത്യ മൂന്നാം മെഡല്‍ സ്വന്തമാക്കി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ വിനോദ് കുമാര്‍ വെങ്കലം നേടി. നേരത്തെ ഇന്ത്യയ്ക്കായി നിഷാദ് കുമാര്‍ ഹൈ ജംപിലും ഭവിന പട്ടേല്‍ ടേബിള്‍ ടെന്നീസിലും ഇന്ത്യയ്ക്കായി വെള്ളി മെഡലുകള്‍ നേടിയിരുന്നു. 

19.91 മീറ്റര്‍ ദൂരത്തേയ്ക്ക് ഡിസ്‌കസ് എറിഞ്ഞാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. കുമാറും എഷ്യന്‍ റെക്കോര്‍ഡ്‌സ് മറികടന്നാണ് വിനോദിന്റെ വെങ്കല നേട്ടം. 

നിലവില്‍ ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയാണ് നിഷാദിന്റെ മുന്നേറ്റം. 2.06 മീറ്ററാണ് നിഷാദ് താണ്ടിയത്. മികച്ച ഏഷ്യന്‍ ദൂരത്തില്‍ സ്വന്തം റെക്കോര്‍ഡിനൊപ്പമാണ് നിഷാദ് എത്തിയത്. 

ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ ഷൗ യിങ്ങിനോടാണ് ഭവിന ഫൈനലില്‍ പരാജയപ്പെട്ടത്. പാരാലിംപിക്‌സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്. 

അരയ്ക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ഭവിന മത്സരിച്ചത്. ഷൗ യിങ്ങിനോട്  നേരിട്ടുള്ള സെറ്റുകള്‍ക്ക്(3 0) നായിരുന്നു ഭവിനയുടെ തോല്‍വി. മത്സരത്തില്‍ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഭവിനയ്ക്ക് സാധിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com