'വെള്ളിത്തിളക്കത്തില്‍ വീണ്ടും ഇന്ത്യ'- പരാലിംപിക്‌സില്‍ രണ്ടാം മെഡല്‍; ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച് അഭിമാനമായി നിഷാദ് കുമാര്‍

'വെള്ളിത്തിളക്കത്തില്‍ വീണ്ടും ഇന്ത്യ'- പരാലിംപിക്‌സില്‍ രണ്ടാം മെഡല്‍; ഏഷ്യന്‍ റെക്കോര്‍ഡ് കുറിച്ച് അഭിമാനമായി നിഷാദ് കുമാര്‍
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. ഹൈ ജംപില്‍ ഇന്ത്യയുടെ നിഷാദ് കുമാര്‍ വെള്ളി നേടി. വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലും ഇന്ത്യക്കായി മെഡല്‍ നേടിയിരുന്നു. വെള്ളി മെഡല്‍ തന്നെയാണ് ഭവിനയും രാജ്യത്തിനായി നേടിയത്. 

നിലവില്‍ ഏഷ്യയിലെ ഏറ്റവും മികച്ച ദൂരം താണ്ടിയാണ്
നിഷാദിന്റെ മുന്നേറ്റം. 2.06 മീറ്ററാണ് നിഷാദ് താണ്ടിയത്. മികച്ച ഏഷ്യന്‍ ദൂരത്തില്‍ സ്വന്തം റെക്കോര്‍ഡിനൊപ്പമാണ് നിഷാദ് എത്തിയത്. 

നേരത്തെ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ ഷൗ യിങ്ങിനോടാണ് ഭവിന ഫൈനലില്‍ പരാജയപ്പെട്ടത്. പാരാലിംപിക്‌സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്. 

അരയ്ക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ഭവിന മത്സരിച്ചത്. ഷൗ യിങ്ങിനോട്  നേരിട്ടുള്ള സെറ്റുകള്‍ക്ക്(3 0) നായിരുന്നു ഭവിനയുടെ തോല്‍വി. മത്സരത്തില്‍ ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഭവിനയ്ക്ക് സാധിച്ചില്ല. 

ക്ലാസ് ഫോര്‍ വനിതാ ടേബിള്‍ ടെന്നീസ് സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനലിലേക്ക് യോഗ്യത നേടിയത്. 34 കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. പാരാലിമ്പിക്‌സില്‍ ടേബിള്‍ ടെന്നിസ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com