പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശ; വിനോദ് കുമാറിന്റെ വെങ്കലം അസാധു; മെഡല്‍ തിരിച്ചെടുക്കും

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് നിരാശ; വിനോദ് കുമാറിന്റെ വെങ്കലം അസാധു; മെഡല്‍ തിരിച്ചെടുക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: പാരാലിംപിക്‌സില്‍ മെഡല്‍ നേട്ടവുമായി മുന്നേറുന്ന ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്നലെ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടിയ ഇന്ത്യയുടെ വിനോദ് കുമാറിന്റെ മെഡല്‍ അസാധുവാക്കി. മത്സരിക്കുന്ന കാറ്റഗറി നിര്‍ണയത്തില്‍ യോഗ്യത ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മെഡല്‍ റദ്ദാക്കിയത്. 

എഫ് 52 കാറ്റഗറിയിലാണ് 41കാരനായ വിനോദ് കുമാര്‍ മത്സരിച്ചത്. 19.91 മീറ്റര്‍ താണ്ടി മികച്ച ദൂരം കുറിച്ചാണ് വിനോദ് മത്സരം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പോളണ്ടിന്റെ പിയോറ്റ് കോസ്‌വിക്‌സ്, ക്രൊയേഷ്യയുടെ വെലിമിര്‍ സന്റോര്‍ എന്നിവരാണ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയത്. 

ക്ലാസിഫിക്കേഷന്‍ പൂര്‍ത്തിയാക്കാതെയാണ് അത്‌ലറ്റിക്‌സ് എന്ന നിലയില്‍ ഇന്ത്യന്‍ പാരാലിംപിക് കമ്മിറ്റി വിനോദ് കുമാറിനെ മത്സരിപ്പിച്ചത്. എഫ് 52 വിഭാഗത്തില്‍ മത്സരിക്കാന്‍ വിനോദ് കുമാര്‍ യോഗ്യനല്ല. 

വൈകല്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് അത്‌ലറ്റുകളെ കാറ്റഗറി ചെയ്യുന്നത്. അതിനാല്‍ ഒരേ തരത്തിലുള്ള വൈകല്യമുള്ളവര്‍ തമ്മിലാണ് മത്സരങ്ങളുണ്ടാകുക. വിനോദ് കുമാറിന്റെ കാര്യത്തില്‍ കാറ്റഗറി നിര്‍ണയത്തില്‍ പിഴവ് സംഭവിച്ചതായി സംഘാടക സമിതി ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com