ആ പന്തുകൾ ഇനി ബാറ്റ്സ്മാൻമാരെ വിറപ്പിക്കില്ല; ഡെയ്ൽ സ്റ്റെയ്ൻ വിരമിച്ചു

ആ പന്തുകൾ ഇനി ബാറ്റ്സ്മാൻമാരെ വിറപ്പിക്കില്ല; ഡെയ്ൽ സ്റ്റെയ്ൻ വിരമിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ജൊഹാനസ്ബർഗ്: ലോക ക്രിക്കറ്റിലെ മികച്ച പേസർ എന്ന് പേരെടുത്ത ​ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്ൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ചൊവ്വഴ്ച ട്വിറ്ററിലൂടെയാണ് അദ്ദേഹം വിരമിക്കൽ പ്രഖ്യാപിച്ചത്. 16 വർഷം നീണ്ട കരിയറിമനാണ് അദ്ദേഹം വിരാമം കുറിയ്ക്കുന്നത്. 

93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ടി20 മത്സരങ്ങളാണ് സ്റ്റെയ്ൻ കളിച്ചത്. എല്ലാ ഫോർമാറ്റിൽ നിന്നുമായി 699 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. 2004 ഡിസംബർ 17നാണ് സ്റ്റെയ്ൻ ദക്ഷിണാഫ്രിക്കയ്ക്കായി അരങ്ങേറ്റം കുറിച്ചത്. 2020 ഫെബ്രുവരി 21-നായിരുന്നു അവസാന മത്സരം.

93 ടെസ്റ്റിൽ നിന്ന് 439 വിക്കറ്റുകളും 125 ഏകദിനങ്ങളിൽ നിന്ന് 196 വിക്കറ്റുകളും 47 ടി20യിൽ നിന്ന് 64 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 2008 മുതൽ 2014 വരെ തുടർച്ചയായി 263 ആഴ്ചകൾ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയ താരമാണ് സ്റ്റെയ്ൻ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com