539 റണ്‍സ് ലീഡുമായി ഡിക്ലയര്‍, ന്യൂസീലാന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തി വേട്ട തുടങ്ങി ഇന്ത്യ

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ.
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സ് എന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. 539 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. കൂറ്റന്‍ വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. 

ആറ് റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ടോം ലാതമിനെ അശ്വിന്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു. ചായക്ക് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സ് എന്ന നിലയിലാണ് ന്യൂസിലാന്‍ഡ്. മൂന്നാം ദിനത്തിലെ അവസാന സെഷനും രണ്ട് ദിനവും ന്യൂസിലാന്‍ഡിന് ഇനി അതിജീവിക്കണം. 

മൂന്നാം ദിനം ജയന്ത് യാദവിന്റെ വിക്കറ്റും വീണതോടെയാണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. 26 പന്തില്‍ നിന്ന് മൂന്ന് ഫോറും നാല് സിക്‌സും പറത്തി 41 റണ്‍സോടെ അക്ഷര്‍ പട്ടേല്‍ പുറത്താവാതെ നിന്നു. മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മായങ്ക് അഗര്‍വാളിന്റെ വിക്കറ്റ് ആണ് ആദ്യം നഷ്ടമായത്. 

62 റണ്‍സ് എടുത്താണ് മായങ്ക് മടങ്ങിയത്. ഓപ്പണിങ്ങില്‍ മായങ്കും പൂജാരയും ചേര്‍ന്ന് 107 റണ്‍സ് കണ്ടെത്തി. മായങ്കിന് പിന്നാലെ 47 റണ്‍സ് എടുത്ത പൂജാരയുടെ വിക്കറ്റും വീണു. 47 റണ്‍സ് എടുത്ത് നില്‍ക്കെ ഗില്ലും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. കോഹ് ലി 36 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍ 14 റണ്‍സും വൃധിമാന്‍ സാഹ 13 റണ്‍സും എടുത്ത് പുറത്തായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com