2028 ഒളിംപിക്‌സിലെ മത്സര ഇനങ്ങള്‍; ക്രിക്കറ്റിനെ ഒഴിവാക്കി, ഇനിയും സാധ്യതയുണ്ടെന്ന് ഐസിസി 

ക്രിക്കറ്റിനൊപ്പം മൂന്ന് മത്സര ഇനങ്ങളെ കൂടി താത്കാലി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദുബായ്: 2028 ഒളിംപിക്‌സില്‍ മത്സര ഇനത്തില്‍ ക്രിക്കറ്റ് ഇല്ല. 28 കായിക ഇനങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ ക്രിക്കറ്റിനെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി ഒഴിവാക്കി. ക്രിക്കറ്റിനൊപ്പം മൂന്ന് മത്സര ഇനങ്ങളെ കൂടി താത്കാലി പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

പ്രൊവിഷണല്‍ ലിസ്റ്റില്‍ നിന്ന് പുറത്തായെങ്കിലും 2028 ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമാകുമെന്ന പ്രതീക്ഷ പങ്കുവയ്ക്കുകയാണ് ഐസിസി. ലിസ്റ്റില്‍ നിന്ന് പുറത്തായ ഗെയിമുകളുടെ ബോര്‍ഡുകള്‍ക്ക് മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും സമീപിക്കാന്‍ 2023 വരെ സമയം അനുവദിച്ചിട്ടുണ്ട്. 

ആതിഥേയര്‍ക്ക് പുതിയ മത്സര ഇനം നിര്‍ദേശിക്കാം

ബേസ്‌ബോള്‍, സോഫ്റ്റ്‌ബോല്‍, അമേരിക്കന്‍ ഫുട്‌ബോളിന്റെ മറ്റൊരു പതിപ്പും 2028 ഒളിംപിക്‌സില്‍ മത്സര ഇനമാകുന്നതിന് ശ്രമിക്കുന്നുണ്ട്. 2028 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ലോസ് ആഞ്ചലസിന് ഒരു പുതിയ കായിക ഇനത്തെ ഉള്‍പ്പെടുത്തുന്നതിനായി നിര്‍ദേശിക്കാവുന്നതാണ്. 

ഒളിംപിക്‌സിലേക്ക് ക്രിക്കറ്റിനെ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഐസിസിക്ക് ബിസിസിഐയുടെ പിന്തുണയുമുണ്ട്. ഒളിംപിക്‌സ് വര്‍ക്കിങ് കമ്മറ്റി എന്ന നിലയില്‍ ഐസിസിയില്‍ ഒരു വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2028 ഒളിംപിക്‌സിലേക്ക് ക്രിക്കറ്റിനെ മത്സര ഇനമായി എത്തിക്കുകയാണ് കമ്മറ്റിയുടെ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com