"ഞാൻ അത് അർഹിക്കുന്നില്ല, എനിക്ക് കരുണ വേണ്ട": പിഎസ്എല്ലിൽ കളിക്കില്ലെന്ന് കമ്രാൻ അക്മൽ 

 തനിക്കുപകരം പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതായിരിക്കും നല്ലതെന്ന് താരം 
കമ്രാൻ അക്മൽ/ഫോട്ടോ: ട്വിറ്റർ
കമ്രാൻ അക്മൽ/ഫോട്ടോ: ട്വിറ്റർ

ലാഹോർ: പാകിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കില്ലെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കമ്രാൻ അക്മൽ. പിഎസ്എല്ലിന് മുന്നോടിയായി ഗോൾഡ് വിഭാഗത്തിൽ നിന്ന് താരത്തെ തരംതാഴ്ത്തിയതിന് പിന്നാലെയാണ് കമ്രാന്റെ പ്രഖ്യാപനം. പെഷ്വാർ സാൽമി താരത്തെ ടീമിലുൾപ്പെടുത്തിയെങ്കിലും ഈ വിഭാഗത്തിൽ കളിക്കാൻ താൻ അർഹനല്ലെന്ന് പറഞ്ഞാണ് കമ്രാന്റെ പിന്മാറ്റം. 

"കഴിഞ്ഞ 6 സീസണുകൾ മികച്ച യാത്രയായിരുന്നു. എപ്പോഴും ഒപ്പം നിന്നതിന് നന്ദി ജാവേദ് അഫ്രീദി, ഡാരെൻ സാമി, വഹാബ് റിയാസ്. ഈ വിഭാഗത്തിൽ കളിക്കാൻ ഞാൻ യോഗ്യനല്ലെന്ന് ഞാൻ കരുതുന്നു... പെഷ്വാർ സാൽമിക്ക് വീണ്ടും നന്ദി. പിന്തുണച്ചതിന് എല്ലാ ആരാധകർക്കും നന്ദി," കമ്രാൻ അക്മൽ ട്വീറ്റ് ചെയ്തു. തന്നെ സിൽവർ കാറ്റ​ഗറിയിൽ പരി​ഗണിക്കുന്നതിന് പകരം പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതായിരിക്കും നല്ലതെന്നാണ് താരത്തിന്റെ അഭിപ്രായം. 

ചിലപ്പോൾ ടീമിന് ഇപ്പോൾ എന്നെക്കൊണ്ട് ആവശ്യമില്ലായിരിക്കും. കഴിഞ്ഞ ആറ് വർഷം അവർക്കുവേണ്ട് കളിച്ചെന്ന് കരുതി പെഷ്വാർ സാൽമിയുടെ കരുണ എനിക്ക് വേണ്ട. മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ടായിട്ടും പ്ലാറ്റിനത്തിൽ നിന്ന് ഗോൾഡിലേക്ക് തരംതാഴ്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അപ്പോഴും കളിക്കാനായി സ്വയം പ്രചോദിപ്പിക്കുകയായിരുന്നെന്ന് അക്മൽ പറഞ്ഞു. പക്ഷെ പെട്ടെന്ന് ഏറ്റവും താഴ്ന്ന തട്ടിലേക്ക് മാറ്റപ്പെട്ടത് ബുദ്ധിമുട്ടുണ്ടാക്കി. അവർ എനിക്ക് ഗോൾഡ് കാറ്റഗറിയിലെ ശമ്പളം നൽകുമെന്ന് പറഞ്ഞു, പക്ഷെ ഇത് പണത്തിന്റെ മാത്രം കാര്യമല്ല, കമ്രാൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com